ഈ കോവിഡ് കാലത്ത് നമുക്ക് വലിയ പരിചിതമല്ലാതിരുന്ന നിരവധി വാക്കുകൾ നമ്മുടെ സംഭാഷണങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത് നമുക്കറിയാം. കോവിഡ് വ്യാപനം മൂലം ലോകം വിറങ്ങലിച്ച് നിന്ന വേളയിൽ അേമരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്റർ ഈ വർഷത്തെ വാക്കായി 'പാൻഡെമിക്' തെരഞ്ഞെടുത്തു. നിഘണ്ടുവിൻെറ ഓൺലൈൻ പതിപ്പിലൂടെ ഏറ്റവും കൂടുതലാളുകൾ തെരഞ്ഞ വാക്കാണ് മഹാമാരി എന്നർഥം വരുന്ന പാൻഡെമിക്.
കോവിഡ് ലോകത്ത് പിടിമുറുക്കിയ സാഹചര്യത്തിലാണ് ഈ വാക്കിൻെറ പൊരുളറിയാൻ ജനങ്ങൾ ശ്രമം നടത്തിയത്. പാൻഡെമിക് എന്നാൽ ഒരു പുതിയ പകർച്ചവ്യാധിയുടെ 'ലോകമെമ്പാടുമുള്ള' വ്യാപനമാണ്. ഒരു പകർച്ചവ്യാധി ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ, അനേകം രാജ്യങ്ങളിലോ പകർന്നുപിടിക്കുന്ന അവസ്ഥയിലാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
'പാൻഡെമോസ്' എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പാൻഡെമിക് ഉത്ഭവിച്ചത്. 'പാൻ' എന്നാൽ എല്ലാം എന്നും 'ഡെമോസ്' എന്നാൽ ജനങ്ങൾ എന്നുമാണ് അർഥം.
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ടുവെന്ന് കരുതപ്പെടുന്ന കോവിഡ്-19നെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. അന്ന് മുതൽ ജനങ്ങൾ രോഗവുമായി ബന്ധപ്പെട്ട പരിചിതമല്ലാത്ത വാക്കുകളുടെ അർഥമറിയാനും മറ്റുമായി ഇൻറർനെറ്റിൽ പരതാൻ തുടങ്ങി. ക്വാറൻറീൻ, ഐസൊലേഷൻ, ലോക്ഡൗൺ തുടങ്ങിയ വാക്കുകളും േകാവിഡ് കാലത്താണ് ജനങ്ങൾക്ക് സുപരിചിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.