ജനീവ: സ്വിറ്റ്സർലാൻഡിലെ ആൽപ്സ് പർവതനിരകളിൽ ചെറുവിമാനവും ഗ്ലൈഡറും തകർന്ന് അഞ്ച് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് പേരും ഗ്ലൈഡർ പറത്തിയിരുന്ന പൈലറ്റുമാണ് മരിച്ചത്. വിമാനം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗ്ലൈഡർ തകർന്നുവീണതായി കണ്ടെത്തിയത്. അതിനാൽ രണ്ട് അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു. അതിൽ അന്വേഷണം നടത്തുന്നതായും അവർ അറിയിച്ചു.
പൈലറ്റും ഒരു കുട്ടിയടക്കം മറ്റ് മൂന്ന് യാത്രക്കാരുമുണ്ടായിരുന്ന ചെറുവിമാനം കിഴക്കൻ സ്വിറ്റ്സർലൻഡിലെ പിസ് നീർ പർവതത്തിൽ ശനിയാഴ്ചയായിരുന്നു തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പർവതത്തിൽ ഗ്ലൈഡിങ് നടത്തവേ അപകടത്തിൽ പെട്ടയാളെ തിരഞ്ഞിറങ്ങിയ രക്ഷാപ്രവർത്തകരാണ് ഞായറാഴ്ച്ച വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം തന്നെ അപകടത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് ക്രാഷ് സൈറ്റിലേക്കുള്ള പ്രവേശനം അസാധ്യമാവുകയായിരുന്നു. അതേസമയം, അപകടത്തിനരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.