ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകി. യു.എൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ന്യൂയോർക് മേയറും യു.എൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തിന് മുന്നിലെത്തിയത്.
യോഗാ ദിനാഘോഷത്തിനായി ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒൻപത് വർഷം മുൻപ് താൻ ഈ നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ച ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന് പിന്തുണ ലഭിച്ചു. എല്ലാ രാജ്യങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ കാര്യത്തിൽ ലഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്നാണ് യോഗ വരുന്നത്. അത് വളരെ പഴയ ഒരു പാരമ്പര്യത്തിെൻറ ഭാഗമാണ്. യോഗ പ്രായം, ലിംഗഭേദം, ആരോഗ്യ നില എന്നിവക്ക് അനുയോജ്യമാണ്. യോഗ ശരിക്കും സാർവത്രികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 135 രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ ലോകമെമ്പാടുമുള്ള യുഎൻ ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.