ചാള്‍സ്റ്റണ്‍ (വെര്‍ജീനിയ): അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വനിതാ പൊലീസ് ഓഫിസർ യുവാവിെൻറ വെടിയേറ്റുമരിച്ചു. വെസ്റ്റ് വെര്‍ജീനിയ പൊലീസ് ഓഫിസര്‍ കേസി ജോണ്‍സണ്‍ (28) ആണ് മുഖത്ത് വെടിയേറ്റതിനെ തുടർന്ന് ചികിത്സക്കിടെ മരിച്ചത്.
അനധികൃത പാര്‍ക്കിങ്ങിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വാ ഫിലിപ്പ് (38) എന്നയാൾ കേസിയുടെ മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കേസിയുടെ വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.
ആയുധം കൈവശം വെച്ചതിന് ഈ വർഷമാദ്യം ഫിലിപ്പ് അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിലറങ്ങിയത്. 2017ല്‍ സര്‍വിസില്‍ ചേര്‍ന്ന കേസി 2019ലാണ് പട്രോള്‍ ഓഫിസറായി ചുമതലയേറ്റത്. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിരുന്ന ധീരയും സേവന സന്നദ്ധതയുമായ ഓഫിസറെയാണ് കേസിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ചാള്‍സ്റ്റണ്‍ പൊലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.