ലണ്ടൻ: ‘നീചമായ’ മാധ്യമങ്ങൾക്കുനേരെ കടുത്ത ആക്രമണവുമായി ഹാരി രാജകുമാരൻ. തന്റെ കൗമാരത്തെയും പിന്നീടുള്ള ബന്ധങ്ങളെയും നശിപ്പിച്ചതിന് ടാബ്ലോയിഡുകളെ അദ്ദേഹം കുറ്റപ്പെടുത്തി. മിറർ ഗ്രൂപ് ന്യൂസ്പേപ്പേഴ്സ് (എം.ജി.എൻ) എന്ന പ്രസാധക കമ്പനിക്കെതിരെ അദ്ദേഹവും മറ്റു 100 പേരും നൽകിയ പരാതിയിൽ സാക്ഷിയായി മധ്യ ലണ്ടനിലെ ഹൈകോടതിയിൽ എത്തിയതായിരുന്നു ഹാരി. ഒരു നൂറ്റാണ്ടിനിടെ സാക്ഷിക്കൂട്ടിൽ എത്തുന്ന ആദ്യത്തെ മുതിർന്ന രാജകുടുംബാംഗമാണ് അദ്ദേഹം.
ഡെയ്ലി മിറർ, സൺഡേ മിറർ, സൺഡേ പീപ്പ്ൾ തുടങ്ങിയവയുടെ പ്രസാധകരായ എം.ജി.എൻ 1991 മുതൽ 2011 വരെയുള്ള കാലയളവിൽ വ്യാപകമായി ഫോൺ ചോർത്തിയെന്നും നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചുവെന്നും ഹാരിയും മറ്റു പരാതിക്കാരും ആരോപണമുന്നയിച്ചു. 33 പത്രവാർത്തകളുടെ വിശദാംശങ്ങൾ നിയമവിരുദ്ധമായി നേടിയെടുത്തതാണെന്നും എം.ജി.എൻ അഭിഭാഷകെന്റ ക്രോസ് വിസ്താരത്തിനിടെ ഹാരി പറഞ്ഞു. ഈ വാർത്തകളിൽ ഓരോന്നും തെന്റ ജീവിതത്തിൽ വിനാശകരമായ സ്വാധീനം ചെലുത്തി.
നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ചുവെന്ന് അംഗീകരിച്ച ഒരു ലേഖനത്തിെന്റ പേരിൽ എം.ജി.എന്നിനുവേണ്ടി ഹാരിയോട് മാപ്പപേക്ഷിച്ചുകൊണ്ടാണ് അഭിഭാഷകൻ ആൻഡ്ര്യൂ ഗ്രീൻ വിസ്താരം തുടങ്ങിയത്. അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു വാർത്തകളുടെ കാര്യത്തിലും തെറ്റായ കാര്യങ്ങൾ നടന്നുവെന്ന് കോടതി കണ്ടെത്തിയാൽ കൂടുതൽ വിപുലമായ ക്ഷമാപണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ തന്നെ കൈകാര്യംചെയ്ത രീതിയെ ഹാരി വിമർശിച്ചു. ‘േപ്ലബോയ് പ്രിൻസ്’, ‘പരാജയം’ എന്നിങ്ങനെയൊക്കെയാണ് മാധ്യമങ്ങൾ തന്നെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പെൺ സുഹൃത്തുക്കളുമായുള്ള തന്റെ ബന്ധം തകർക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. ചെൽസി ഡേവിയുമായുള്ള ബന്ധം തകരാൻ കാരണം മാധ്യമങ്ങളാണ്. തന്റെ സുഹൃദ് വലയം ചുരുങ്ങാനും വിഷാദത്തിന് അടിപ്പെടാനും മാധ്യമങ്ങൾ കാരണമായി. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള അത്തരം പെരുമാറ്റം തീർത്തും നീചമാണ്. ടാബ്ലോയിഡുകൾ തന്റെയും ഭാര്യ മേഗന്റെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറി കുഴപ്പങ്ങളുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. ആരെങ്കിലും ഈ ഭ്രാന്തിന് തടയിടുന്നതിനു മുമ്പ് അവരുടെ ടൈപ്പിങ് വിരലുകളിൽ എത്രത്തോളം രക്തക്കറ പുരളുമെന്നും അദ്ദേഹം ചോദിച്ചു.
ആരോപണവിധേയമായ വാർത്തകൾ എഴുതിയ എം.ജി.എൻ മാധ്യമപ്രവർത്തകരുടെ കൈകളിൽ രക്തക്കറയുണ്ടെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ആൻഡ്ര്യൂ ഗ്രീൻ ചോദിച്ചു. വളരെയധികം വേദനയും അസ്വസ്ഥതയും ചില സന്ദർഭങ്ങളിൽ, ഒരുപക്ഷേ അശ്രദ്ധമായി മരണവും ഉണ്ടാക്കുന്നതിന് ഉത്തരവാദികളായ ചില എഡിറ്റർമാരുടെയും പത്രപ്രവർത്തകരുടെയും കൈകളിൽ രക്തക്കറയുണ്ടെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.