ലണ്ടൻ: കോവിഡ് ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് പഠനം. യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്‍റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.
ഇംഗ്ലണ്ടിലെ കെയര്‍ ഹോമിലെ താമസക്കാരെയും ജീവനക്കാരെയാണ് പഠനത്തിന് വിധേയരാക്കിയത്. മെഡിക്കൽ ജേര്‍ണലായ ലാൻസെറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവർ ഇതിൽ ഉൾപ്പെടും. ഇവിടുത്തെ താമസക്കാരില്‍ ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത, അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്ന് കണ്ടെത്തി. 1,429 ജീവനക്കാരിലും പഠനം നടത്തി.ജീവനക്കാരുടെ കാര്യത്തിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.