അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷ ചിഹ്​നം; നിരോധിക്കണമെന്ന്​ ബ്രസീലിൽ ബിൽ

ബ്രസീലിയ: കമ്യൂണിസ്​റ്റ്​ പാർട്ടി ചിഹ്​നമായ അരിവാൾ ചുറ്റിക നക്ഷ​​ത്രം വിദ്വേഷത്തി​െൻറ അടയാളമാണെന്നും നിരോധിക്കണമെന്നും ബ്രസീലിയൻ കോൺഗ്രസിൽ ബിൽ. തീവ്ര വലതുപക്ഷ നേതാവായ പ്രസിഡൻറ്​ ജെയ്​ർ ബൊൽസനാരോയുടെ മകനും കോൺഗ്രസ്​ അംഗവുമായ എഡ്വേഡോ ബൊൽസനാരോയാണ്​ ബിൽ അവതരിപ്പിച്ചത്​.

നാസി ചിഹ്​നം പോലെ കമ്യൂണിസ്​റ്റ്​ ചിഹ്​നവും നിരോധിക്കണമെന്നും ഉപയോഗിക്കുന്നവർക്ക്​ ഒമ്പത്​ മുതൽ 15 വർഷം വരെ തടവുശിക്ഷ നൽകണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. കമ്യൂണിസമായോ നാസിസമായോ ബന്ധപ്പെട്ട സ്ഥലനാമങ്ങളോ സ്ഥാപനങ്ങളുടെ പേരുകളോ ഉണ്ടെങ്കിൽ അവ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. പോളണ്ടിൽ ആദ്യം നാസികളും പിന്നീട്​ കമ്യൂണിസ്​റ്റുകളു​ം അധിനിവേശം നടത്തിയതി​െൻറ വാർഷികത്തിലാണ്​ ഇൗ ആവശ്യം ഉന്നയിച്ചത്​.

Tags:    
News Summary - Propose draft law to 'eliminate' communism, symbols, says Brazil prez Bolsonaro's son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.