ജർമനിയുടെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധം

ബെർലിൻ: ബർലിൻ: ഗസ്സയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെ പിന്തുണക്കുന്ന നയത്തിനെതിരെ ജർമനിയിൽ കാമ്പയിനുമായി കലാ സാംസ്കാരിക പ്രവർത്തകർ.

സാഹിത്യ നൊബേൽ ജേതാവ് ആനി ഇർനോക്സ്, ഫലസ്തീനി കവിയും സാമൂഹികപ്രവർത്തകനുമായ മുഹമ്മദ് അൽ കുർദ്, അമേരിക്കൻ നടി ഇൻഡ്യ മൂർ, ബ്രിട്ടീഷ് ടർണർ സമ്മാന ജേതാവ് ടായ് ഷാനി, ലബനീസ് റോക്ക് ഗായിക ഹാമിദ് സിന്നോ തുടങ്ങി 500ലേറെ കലാകാരന്മാരും എഴുത്തുകാരും സിനിമ പ്രവർത്തകരും പ്രചാരണം നടത്തും. പ്രമുഖ സംഗീത ബാൻഡായ മഷ്റൂ ലെയ്‍ലയും കാമ്പയിനിന്റെ ഭാഗമാകും. സർക്കാർ പിന്തുണയോടെ നടത്തുന്ന എല്ലാ കലാ സാംസ്കാരിക പരിപാടികളിൽനിന്നും വിട്ടുനിൽക്കണമെന്ന് കൂട്ടായ്മ ആഹ്വാനം ചെയ്തു.

വംശഹത്യക്കെതിരെ ശബ്ദിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും പറഞ്ഞു. കലാകാരന്മാർക്ക് സർക്കാർ കൂച്ചുവിലങ്ങിടരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഫലസ്തീനെ അനുകൂലിക്കുന്ന ചിഹ്നങ്ങൾക്കും പ്രകടനങ്ങൾക്കും ജർമനി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Protest over Germany's pro-Israel position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.