ക്വാഡ് ഉച്ചകോടി: ജപ്പാൻ പാർലമെന്‍റിന് പുറത്ത് ചൈന വിരുദ്ധ പ്രതിഷേധം

ടോക്യോ: ക്വാഡ് ഉച്ചകോടി നടന്നുകൊണ്ടിരിക്കെ ജപ്പാൻ പാർലമെന്‍റിന് പുറത്ത് ചൈന വിരുദ്ധ പ്രതിഷേധം. തിബറ്റുകാരും ഉയ്ഗൂർ മുസ്‍ലിംകളും ഹോങ്കോങ്ങിലെ പൗരന്മാരുമടക്കം 400ലധികം പേരാണ് പാർലമെന്‍റിന് പുറത്ത് തടിച്ചുകൂടിയത്. ചൈനീസ് വിരുദ്ധ ബാനറുകളും പ്ലക്കാർഡുകളുമായെത്തിയ പ്രതിഷേധക്കാർ ക്വാഡ് രാഷ്ട്രത്തലവൻമാരോട് ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കർശന നടപടികളെടുക്കാൻ ആവശ്യപ്പെട്ടു. ചൈനയുടെ ഇടപെടൽ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും മേഖലയിൽ സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പാക്കുകയെന്ന അജണ്ട നടപ്പാക്കാൻ ക്വാഡ് രാജ്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചൈനക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ആസ്ട്രേലിയ, ഇന്ത്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് സഖ്യം. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഹോങ്കോങ്ങിലെ സംഭവ വികാസങ്ങളും ഉയിഗൂരിലെ മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയായിരുന്നു.

Tags:    
News Summary - Quad Summit: Activists hold protest against China's expansionism, human rights violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.