കിഴക്കൻ യുക്രെയ്നിൽ ഷെല്ലിങ് ശക്തമാക്കി റഷ്യ

കി​യ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ ഷെ​ല്ലി​ങ് ശ​ക്ത​മാ​ക്കി റ​ഷ്യ. യു​ക്രെ​യ്ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളും പ​ട്ട​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ സൈ​ന്യം വി​വേ​ച​ന​മി​ല്ലാ​ത്ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ലു​ഹാ​ൻ​സ്ക് ഗ​വ​ർ​ണ​ർ സെ​ർ​ഹി ഹൈ​ദൈ ആ​രോ​പി​ച്ചു.

ഡോ​ൺ​ബാ​സി​ൽ സി​വി​റോ ഡോ​ണെ​ട്സ്ക് ന​ഗ​ര​ത്തി​ൽ യു​ക്രെ​യ്ൻ സൈ​ന്യ​വും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ള്ള​വേ ജ​ന​ങ്ങ​ൾ വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്. അ​തി​നി​ടെ, യു​ദ്ധ​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ദ്യ​ത്തെ വി​ചാ​ര​ണ​യി​ൽ, യു​ക്രെ​യ്ൻ പൗ​ര​നെ വെ​ടി​വെ​ച്ച റ​ഷ്യ​ൻ പ​ട്ടാ​ള​ക്കാ​ര​ന് യു​ക്രെ​യ്ൻ കോ​ട​തി തി​ങ്ക​ളാ​ഴ്ച ശി​ക്ഷ വി​ധി​ക്കും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ച്ചു. ഏ​ഷ്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യു​ക്രെ​യ്നു​ള്ള 40 ബി​ല്യ​ൻ ഡോ​ള​റി​ന്റെ സ​ഹാ​യ​ത്തി​ന് ബൈ​ഡ​ൻ നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Russia intensifies shelling in eastern Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.