ബെലറൂസിൽവെച്ച് യുക്രെയ്നുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് റഷ്യ; ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി

യുക്രെയ്നുമായി ചർച്ച നടത്താൻ തയാറെന്ന് വീണ്ടും അറിയിച്ച് റഷ്യ. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്.

യുദ്ധം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്നുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്. ആയുധം താഴെവെച്ച് നിലവിലെ ഭരണകൂടത്തെ പുറത്താക്കിയിട്ട് വന്നാൽ യുക്രെയ്ൻ ജനതയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തേ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചർച്ചാ സന്നദ്ധതക്ക് പ്രത്യേക നിബന്ധനകൾ വെച്ചിട്ടുള്ളതായി അറിയില്ല.

അതേസമയം റഷ്യൻ സൈന്യം ഞായറാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിൽ ആക്രമണം തുടങ്ങി. ഖാർകീവിലെ തെരുവുകളടക്കം റഷ്യൻ സൈന്യം ആക്രമിക്കുന്നതായാണു വിവരം. കീഴടങ്ങാനില്ലെന്നു യുക്രെയ്ൻ ഞായറാഴ്ചയും നിലപാടെടുത്തു.

യുക്രെയ്നിലേക്ക് ആയുധങ്ങൾ അയക്കുമെന്നു ജർമനിയടക്കമുള്ള രാജ്യങ്ങളും പ്രതികരിച്ചു. റഷ്യയുടെ ഭാഗത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

Tags:    
News Summary - Russia-Ukraine crisis: Kremlin says ready for talks with Ukraine in Belarus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.