റേഡിയോ സ്റ്റേഷനുകൾ ഹാക്ക് ചെയ്ത് പുടിന്റെ പേരിൽ വ്യാജസന്ദേശം

മോസ്കോ: റഷ്യയിലെ വിവിധ റേഡിയോ സ്റ്റേഷനുകൾ ഹാക്ക് ചെയ്ത് പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പേരിൽ വ്യാജസന്ദേശം പുറത്തുവിട്ടതായി റിപ്പോർട്ട്.

‘നാറ്റോയുടെ ആയുധങ്ങളുമായി വാഷിങ്ടണിന്റെ സമ്മതത്തോടും പിന്തുണയോടുംകൂടി ബെൽഗൊറോഡ്, കുർസ്ക്, ബ്ര്യാൻസ്ക് തുടങ്ങിയ റഷ്യൻ പ്രദേശങ്ങൾ ആക്രമിച്ചു’ എന്നാണ് പുടിന്റെ പേരിൽ വ്യാജ സന്ദേശം പുറത്തുവിട്ടത്. പുടിനോട് സാമ്യമുള്ള ശബ്ദത്തിലാണ് മൂന്ന് പ്രദേശങ്ങളിലെ സൈനിക നിയമം, പൊതുനിരീക്ഷണം, ഒഴിപ്പിക്കൽ എന്നിവ പ്രഖ്യാപിച്ചത്.

ബെൽഗൊറോഡ് നിവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഹാക്കിങ് ആയിരുന്നുവെന്നും റേഡിയോ സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

Tags:    
News Summary - Russian Radio Stations Hacked, Played Fake Putin Message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.