മാ​ധ്യ​മ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് സൗ​ദി​യും തു​ർ​ക്കി​യ​യും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

സൗദിയും തുർക്കിയയും മാധ്യമരംഗത്ത് കൈകോർക്കുന്നു

യാംബു: സൗദി അറേബ്യയും തുർക്കിയയും തമ്മിലുള്ള മാധ്യമരംഗത്തെ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇതു സംബന്ധിച്ച സുപ്രധാന കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നതായി സൗദി പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. എസ്.പി.എ പ്രസിഡൻറ് ഫഹദ് ബിൻ ഹസൻ അൽ-അഖ്റാൻ, സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ ഫഹദ് അൽ-ഹാരിതി, ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമീഷൻ സി.ഇ.ഒ എസ്ര അശ്ശേരി, ഇന്റർനാഷനൽ മീഡിയ അണ്ടർ സെക്രട്ടറി ഖാലിദ് അൽ-ഗാംദി, തുർക്കിയയിലെ പ്രസിഡൻഷ്യൽ കമ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഖാഗതയ് ഓസ്‌ഡെമിർ, തുർക്കിയയിലെ സൗദി അംബാസഡർ ഫാത്തിഹ് ഉലുസോയ് എന്നിവരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

വാർത്തവിനിമയം, വാർത്ത ഏജൻസികൾ, റേഡിയോ, ടി.വി, മാധ്യമ നിയന്ത്രണം, അന്താരാഷ്‌ട്ര മാധ്യമ ബന്ധങ്ങൾ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചർച്ചകൾക്കാണ് കൂടിക്കാഴ്ചയിൽ ഊന്നൽ നൽകിയത്. യൂറോപ് ഊർജത്തിന്റെ ഹബ്ബാക്കി മാറ്റാൻ ബൃഹത്തായ പദ്ധതി ഒരുങ്ങുന്നതിനാൽ സൗദി അറേബ്യയും മറ്റു രാജ്യങ്ങളുമായി തുർക്കിയ കൂടുതൽ മേഖലയിൽ സഹകരണം തേടുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.

സൗദിയും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിൽ ശക്തമാക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും നേരത്തേ ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെ ബന്ധം നന്നാക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടക്കുകയും ജി20 ഉച്ചകോടിയിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തിരുന്നു.

Tags:    
News Summary - Saudi and Turkey join hands in the field of media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.