ജുബൈൽ: തുർക്കിയയിലെ സെൻട്രൽ ഇസ്തംബൂളിൽ നടന്ന ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. തക്സിം മേഖലയിൽ നിരവധി സാധാരണക്കാരുടെ മരണത്തിനും പരിക്കിനും കാരണമായ ബോംബാക്രമണമാണ് നടന്നിരിക്കുന്നത്.
ഈ ഭീരുത്വം നിറഞ്ഞ നടപടിക്കെതിരെ രാജ്യം തുർക്കിയക്കൊപ്പം നിലകൊള്ളുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോടും തുർക്കിയ സർക്കാറിനോടും ജനങ്ങളോടും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഞായറാഴ്ച ഇസ്തംബൂളിലെ ഇസ്തിക്ലാൽ അവന്യൂവിലുണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റി ഗവർണർ പറഞ്ഞു. പരിക്കേറ്റവർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.