കാബൂൾ: യു.എസിെന്റ യാഥാർഥ്യബോധമില്ലാത്തതും ദീർഘവീക്ഷണമില്ലാത്തതുമായ ലക്ഷ്യങ്ങൾ കാരണം അഫ്ഗാനിസ്താനിൽ നിന്നും 'വിജയകരമായ പിൻവാങ്ങൽ' അസാധ്യമായിരുന്നുവെന്ന് 'സിഗാറി'െന്‍റ റിപ്പോർട്ട്.
അഫ്ഗാനിലേക്കുള്ള യു.എസ് സർക്കാറിെന്റ നിരീക്ഷകരായ 'സ്പെഷൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാൻ റി കൺസ്ട്രക്ഷൻ' (സിഗാർ) ചൊവ്വാഴ്ചയാണ് അവരുടെ അവസാന പഠനത്തിെന്റ റിപ്പോർട്ട് പുറത്തിറക്കിയത്. അഫ്ഗാെന്റ പുനർനിർമാണവുമായി ബന്ധപ്പെട്ട് 2008ലാണ് 'സിഗാർ' പ്രവർത്തനമാരംഭിച്ചത്.
അഫ്ഗാനിൽ സുസ്ഥിര സർക്കാർ സ്ഥാപിക്കാൻ വേണ്ടത് എന്തൊക്കെയാണെന്നത് യു.എസ് ഉദ്യോഗസ്ഥർ ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പരാജയപ്പെട്ട രാഷ്ട്രനിർമാണ പദ്ധതിയിലെ അഴിമതിയും കെടുകാര്യസ്ഥതയും രേഖപ്പെടുത്തിയിട്ടുമുണ്ട്.
അഫ്ഗാെൻറ പുനർനിർമാണത്തിനാവശ്യമായ സമയത്തെ യു.എസ് നിരന്തരം വിലകുറച്ച് കാണുകയും യാഥാർഥ്യമല്ലാത്ത സമയക്രമങ്ങളും പ്രതീക്ഷകളും സൃഷ്ടിക്കുകയും ചെയ്തു. യു.എസ് അഫ്ഗാനിൽ നിന്ന് അന്തിമ സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയപ്പോൾ ആഴ്ചകൾക്കുള്ളിൽ രാജ്യത്തിെന്റ നാലിലൊന്ന് പിടിച്ചെടുക്കാനുള്ള അവസരം താലിബാൻ ഉപയോഗിച്ചു.
അഫ്ഗാൻ സുരക്ഷാസേന അവരുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചു രക്ഷപ്പെട്ടുവെന്നും സിഗാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.