ദിവസങ്ങളോളം ഉറങ്ങും, കാണുന്നത്​ പറക്കും കുതിരയെയും പാമ്പുകളെയും; ഉത്തരം കിട്ടാത്ത അനുഭവങ്ങളുമായി ഗ്രാമവാസികൾ

ദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കവും ഭ്രമവും വർധിത ​ൈലംഗികാസക്തിയുമെല്ലാം ഫാൻറസി സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാൽ യഥാർഥത്തിൽ മനുഷ്യർക്ക്​ സംഭവിച്ചാലോ? ആറുവർഷങ്ങൾക്ക്​ മുമ്പാണ്​ സംഭവം. 2012 മുതൽ 2015വരെ കസാകിസ്​ഥാനിലെ ചെറിയ​ ഒരു ഗ്രാമമായ കലാച്ചി​ നിവാസികൾക്കാണ്​ അത്​ സംഭവിച്ചത്​. ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയാൽ പോലും പലവിധ ആരോഗ്യപ്രശ്​നങ്ങൾ നേരിടുന്നവരാണ്​ നമ്മൾ പലരും. എന്നാൽ ഈ ഗ്രാമത്തിലെ 160ഓളം പേർ ഉറക്കമെഴു​ന്നേറ്റിരുന്നത്​ പലപ്പോഴും ആറുദിവസങ്ങൾക്ക്​ ശേഷമായിരുന്നു. ഉറക്കം മാത്രമല്ല, പലതരത്തിലുള്ള ഹാലൂസിനേഷനും വർധിത ലൈംഗികാസക്തിയുമെല്ലാം ഇവർക്കുണ്ടായിരുന്നു.

ഇവിടത്തെ ജനങ്ങൾ വിചിത്ര അനുഭവങ്ങൾ നേരിടാൻ തുടങ്ങിയതോടെ 2014ൽ കോംസോമോൽസ്​കായ പ്രവ്​ദ പത്രമാണ്​ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്​. ഇതിൽ ദിവസ​ങ്ങളോളം നീണ്ടുനിന്ന ഉറക്കം തന്നെയായിരുന്നു ആളുകളെ ഞെട്ടിച്ചത്​. മുതിർന്നവർക്ക്​ മാത്രമല്ല, കുട്ടികൾക്കും സമാനമായ അനുഭവങ്ങൾ നേരിട്ടിരുന്നു. ചിറകുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കണ്ടിരുന്നതായി കുട്ടികൾ പറയുന്നു. ജനങ്ങൾ നേരിട്ട ഈ വിചിത്ര അനുഭവത്തെ പിന്നീട്​ 'സ്ലീപ്പി ഹോളോ' എന്നു വിളിക്കാൻ തുടങ്ങി.

പലപ്പോഴും രോഗികളായവർ ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ അവർക്ക്​ ഓർമപോലും ഉണ്ടാകാറില്ലെന്നും പത്രം റിപ്പോർട്ട്​ ചെയ്​തു. 'രോഗിയായ ഒരു വ്യക്തിക്ക്​ ബോധമുണ്ടാകും, നടക്കാനും കഴിയും. എന്നാൽ പെട്ടന്നുതന്നെ അവർ അഗാധ നിദ്രയിലേക്ക്​ പോകുകയും കൂർക്കം വലിച്ചുറങ്ങുകയും ചെയ്യും. ഉറക്കമുണരു​േമ്പാൾ അവർക്ക്​ ഒന്നും ഓർമ കാണില്ല' -പത്രവാർത്തയിൽ പറയുന്നു.

ഉറക്കത്തിനും ഭ്രമങ്ങൾക്കും പുറമെ മറ്റൊരു അനുഭവവും ഇവർ നേരിട്ടിരുന്നു. ദിവസങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന്​ ഉണരു​േമ്പാൾ തന്നെ ചില പുരുഷൻമാർക്ക്​ വർധിത ലൈംഗികാസക്തിയും നേരിടും.

Full View

ജനങ്ങളുടെ ഈ വിചിത്ര അനുഭവങ്ങളുമായി ബന്ധപ്പെട്ട്​ നിരവധി പഠനങ്ങൾ നടന്നിരുന്നു. കലാച്ചി സോവിയറ്റ്​ കാലഘട്ടം മുതൽ സ്​ഥിതി ചെയ്യുന്ന ഒരു യ​ുറേനിയം ഖനിക്കടുത്തായതിനാൽ വിഷമയമായ വെള്ളമോ മറ്റു രാസവസ്​തുക്കളോ ആകാം ഗ്രാമവാസികളുടെ ഈ അവസ്​ഥക്ക്​ കാരണമെന്ന്​ പല വിദഗ്​ധരും പറയുന്നു.

ജനങ്ങളുടെ അവസ്​ഥയെക്കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങി​യതോടെ ആരോഗ്യപ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി നൂറുകണക്കിന്​ ആളുകളെ അവിടെനിന്ന്​ മാറ്റിപാർപ്പിച്ചിരുന്നു. ജനങ്ങളുടെ ഈ അനുഭവങ്ങൾക്ക്​ കാരണം അന്തരീക്ഷത്തിൽ കാർബൺ മോണോക്​സൈഡിന്‍റെ അളവ്​ കൂടിയതിനാലാകാമെന്ന്​ 2015ൽ കസാകിസ്​ഥാൻ സർക്കാർ പുറത്തുവിട്ട പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ അന്തരീക്ഷത്തിൽ കാണുന്നതിനേക്കാൾ പത്തുമടങ്ങ്​ അധികമായിരുന്നു അവിടത്തെ കാർബൺ മോണോക്​സൈഡിന്‍റെ അളവ്​.

ഉപയോഗശൂന്യമായ ഖനിയിൽനിന്ന്​ വമിക്കുന്ന കാർബൺ മോണോക്​സൈഡ്​ ഗ്രാമത്തിൽ വ്യാപിക്കുകയാ​യിരുന്നുവെന്ന്​ റഷ്യൻ ശാസ്​ത്രജ്ഞനായ ലിയോനിഡ്​ റിഖ്​വാനോവ്​ പറയുന്നു. നിലവിൽ 120 കുടുംബങ്ങളാണ്​ കലാച്ചിയിലെ താമസക്കാർ. ഇതുവരെ അവർക്ക്​ മുമ്പുണ്ടായിരുന്നവരെപ്പോലെ വിചിത്ര അനുഭവ​ങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും അവർ പറയുന്നു.

Tags:    
News Summary - Sleepy Hollow In this Kazakh village, residents fell asleep for days at a time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.