െകാളംബോ: ഇന്ത്യയിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ശ്രീലങ്ക. രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തരമായാണ് തീരുമാനം.
ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ശ്രീലങ്ക സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യു.എസ്, ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. യു.എസ് പൗരൻമാരോട് ഉടൻതന്നെ ഇന്ത്യയിലേക്ക് മടങ്ങണമെന്നും നേരത്തേ നിർദേശിച്ചിരുന്നു.
രാജ്യത്ത് പ്രതിദിനം നാലുലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ലോകത്ത് പ്രതിദിനം റിേപ്പാർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
4,12,262 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയർന്നു. 3,980 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.