ഇറക്കുമതിക്ക്​ വിദേശനാണ്യമില്ല; ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥ

കൊളംബോ: സ്വകാര്യ ബാങ്കുകളിൽ വിദേശനാണ്യ കരുതൽശേഖരം കുറഞ്ഞതോടെ ഭക്ഷ്യ ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്​ഥ. കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്ത്​ ജനജീവിതം ദുസ്സഹമാക്കിയാണ്​ അടിയന്തരാവസ്​ഥ എത്തുന്നത്​. പഞ്ചസാര, അരി തുടങ്ങിയ അവശ്യവസ്​തുക്കൾ പൂഴ്​ത്തിവെക്കുന്നത്​ ഒഴിവാക്കാനാണ്​ നടപടിയെന്ന്​ പ്രസിഡൻറ്​​ ഗോടബയ രാജപക്​സ പറഞ്ഞു.

കടുത്ത നിയന്ത്രണം നിലവിൽവന്നതോടെ വ്യാപാരികളിൽനിന്ന്​ ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങൾ കൂട്ടി​െവക്കുന്നവരെ അറസ്​റ്റ്​​ ചെയ്യാനും പൊലീസിന്​ അധികാരമുണ്ടാകും. വിലനിയന്ത്രണം പൂർണമായി സർക്കാറിനാകും. ഇതിനായി മുതിർന്ന സൈനിക ഉദ്യോഗസ്​ഥനെ അവശ്യസേവന വിഭാഗം കമീഷണർ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്പ്​, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തി​െൻറ നിയന്ത്രണത്തിലാകും.

ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ്​ തുടങ്ങിയവക്ക്​ വില കുത്തനെ കൂടിയിരുന്നു. പാൽപൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്​തു. കോവിഡ്​ കേസുകളിൽ രാജ്യം ഉഴറുന്നതിനിടെയാണ്​ പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്​ഥയും. 2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത്​ ഭക്ഷ്യ വസ്​തുക്കൾ പൂഴ്​ത്തിവെക്കുന്നവർക്ക്​ അടുത്തിടെ ശിക്ഷ വർധിപ്പിച്ചിരുന്നു. കോവിഡ്​ മഹാമാരിയിൽ സമ്പദ്​വ്യവസ്​ഥ താറുമാറിലായ രാജ്യത്ത്​ വിദേശ വാഹനങ്ങൾ, ഭക്ഷ്യ എണ്ണ, മഞ്ഞൾ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്​. 2019 നവംബറിൽ വിദേശ നാണയശേഖരം 750 കോടി ഡോളറായിരുന്നത്​ കഴിഞ്ഞ ജൂലൈ അവസാന​ത്തിൽ 280 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്​. ​

Tags:    
News Summary - Sri Lanka declares food emergency as forex crisis worsens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.