ന്യൂസ് പ്രിന്റില്ല: ശ്രീലങ്കയിൽ പത്രങ്ങൾ അച്ചടി നിർത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ന്യൂസ് പ്രിന്റില്ലാത്തതിനാൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഉപാളി പത്രവും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള സിംഹള ഭാഷയിലുളള ദിവെയ്ന പത്രവുമാണ് നിർത്തിയത്.

പത്രം പ്രസിദ്ധീകരിക്കുന്നത് ഭീമമായ ചെലവുവരുത്തുമെന്നതിനാൽ, പല ദേശീയ പത്രങ്ങളും പേജുകളുടെ എണ്ണം വെട്ടിക്കുറച്ചു. രാജ്യത്ത് പേപ്പറും മഷിയുമില്ലാത്തതിനാൽ സ്കൂൾ പരീക്ഷകൾ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വായ്പക്ക് അപേക്ഷിച്ചിരിക്കയാണ് ലങ്ക. വിദേശനാണ്യം കുത്തനെ കുറഞ്ഞതിനൊപ്പം കോവിഡ് മഹാമാരിയും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

അതിനിടെ, ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ വെള്ളിയാഴ്ച തമിഴ് നാഷനൽ അലയൻസുമായി(ടി.എൻ.എ) ചർച്ച നടത്തി. അധികാരമേറ്റതിനു ശേഷം ആദ്യമായാണ് പ്രസിഡന്റ് ടി.എൻ.എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.

Tags:    
News Summary - Sri Lanka newspaper halts printing amid shortages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.