കൊളംബോ: അടുത്തയാഴ്ച പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ശ്രീലങ്കൻ പ്രതിപക്ഷം. രാജപക്സ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന വേളയിലായിരിക്കുമിതെന്ന് പ്രധാന പ്രതിപക്ഷകക്ഷിയായ എസ്.ജെ.ബിയുടെ ചീഫ് വിപ്പ് ലക്ഷ്മൺ കിരിയെല്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടക്കാല സർക്കാർ രൂപവത്കരിക്കാനായി 225 അംഗ പാർലമെന്റിൽ 113 അംഗങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാൻ പ്രസിഡന്റ് ഗോടബയ രാജപക്സ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച പാർലമെന്റിൽ തങ്ങൾക്ക് മേധാവിത്വം ലഭിക്കുന്നത് ഏവർക്കും കാണാമെന്ന് കിരിയെല്ല പറഞ്ഞു.
എന്നാൽ എങ്ങനെയാണ് ഇതുസംഭവിക്കുക എന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. പ്രസിഡന്റ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.