കാബൂൾ: അഫ്ഗാനിസ്താനിലെ ക്ലാസ്റൂമിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ മരണം 35 ആയി ഉയർന്നു. 82 പേർക്ക് പരിക്കേറ്റു. മരിച്ചതിൽ 20 പേരും പരിക്കേറ്റതിൽ അമ്പതോളം പേരും സ്ത്രീകളാണ്. യു.എൻ അസിസ്റ്റൻസ് മിഷൻ ഇൻ അഫ്ഗാനിസ്താൻ അറിയിച്ചതാണിത്. നേരത്തേ അഫ്ഗാൻ അധികൃതർ അറിയിച്ചിരുന്നത് 19 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്നാണ്.
സർവകലാശാല പ്രവേശനപരീക്ഷക്ക് തയാറെടുക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. പടിഞ്ഞാറൻ കാബൂളിലെ ശിയ ഭൂരിപക്ഷപ്രദേശമായ ദശ്തെ ബർചിയിലാണ് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. അതിനിടെ ശിയ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള വംശഹത്യ ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാരോപിച്ച് ശനിയാഴ്ച പെൺകുട്ടികൾ പ്രതിഷേധത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.