സൂര്യപ്രകാശം കോവിഡിനെ വേഗത്തിൽ നശിപ്പിക്കുമെന്ന്​ യു.എസ്​ ശാസ്​ത്രജ്​ഞർ

ന്യൂയോർക്: സൂര്യപ്രകാരം കോവിഡ്​-19നെ വേഗത്തിൽ നശിപ്പിക്കുമെന്ന അവകാശവാദവുമായി യു.എസ്​ ശാസ്​ത്രജ്​ഞർ. ഇതു സം ബന്ധിച്ച്​ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുള്ളതിനാൽ പഠനറിപ്പോർട്ട്​ പുറത്തുവിട്ടിട്ടില്ല.

സൂ​ര്യപ്രകാശത്തില െ അൾട്രാവയലറ്റ്​ കിരണങ്ങൾ ​ൈവറസി​ൽ ആഘാതമുണ്ടാക്കും. താപനിലയും ഈർപ്പവും വർധിക്കുന്നത്​ ​ൈവറസിനെ പ്രതികൂലമായി ബാധിക്കും. വൈറസി​​െൻറ ജനിതക ഘടനയെ അൾട്രാവയലറ്റി​െല റേഷിയേഷൻ തകരാറിലാക്കുമെന്നാണ്​ കണ്ടെത്തൽ. ഇതുമൂലം വേനൽക്കാലത്ത്​ കോവിഡി​​െൻറ വ്യാപനം വേഗത്തിൽ തടയാമെന്നും യു.എസ്​ ആഭ്യന്തര സുരക്ഷ സെക്രട്ടറിയുടെ ശാസ്​ത്ര സാ​ങ്കേതിക ഉപദേശ്​ടാവ്​ വില്യം ബ്രയാൻ വൈറ്റ്​ഹൗസിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

അൾട്രാവയലറ്റ്​ കിരണങ്ങൾക്ക്​ അണുവിമുക്​ത ഗുണമുണ്ടെന്ന്​ നേരത്തേ കണ്ടെത്തിയിരുന്നു. ഉത്തരാർധ ഗോളത്തിൽ സ്​ഥിതി ചെയ്യുന്ന സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന ആസ്​ട്രേലിയ പോലുള്ള രാജ്യങ്ങളിൽ കോവിഡി​​െൻറ പ്രഹരശേഷി കുറവാണ്​. ഇവിടെ 700പേർക്കാണ്​ വൈറസ്​ ബാധ കണ്ടെത്തിയത്​. 77 പേരാണ്​ മരിച്ചത്​.

Tags:    
News Summary - Sunlight Destroys Coronavirus Quickly, Say US Scientists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.