ചാർജിങ്ങിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച സ്​ത്രീ ഷോക്കേറ്റ്​ മരിച്ചു

ബാ​ങ്കോക്ക്​: ചാർജ്​ ചെയ്യുന്നതിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച സ്​ത്രീ​ ഷോക്കേറ്റ്​ മരിച്ചു. തായ്​ലാൻഡിലെ ഉഡോൺ പ്രവിശ്യയിലാണ്​ സംഭവം. യോയെൻ സായേൻപ്രസാർട്ടാണ്​ മരിച്ചത്​. ഭർത്താവ്​ പിറന്നാളിന്​ സമ്മാനം നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച്​ ഗെയിം കളിക്കുന്നതിനിടെയായിരുന്നു സംഭവം.

കൈയിൽ പൊള്ളലേറ്റതിന്​ സമാനമായ പാടുകളുമായാണ്​ ഇവരുടെ മൃതദേഹം കണ്ടത്​. വൈദ്യുതാഘാതമേറ്റതിന്​ സമാനമായിരുന്നു ഈ പാടുകൾ. അവരുടെ കൈകളിൽ ​ഫോണി​െൻറ ചാർജിങ്​ കേബിൾ ചുറ്റിയിരുന്നു. മൃതദേഹം കാണു​േമ്പാഴും ചാർജിങ്​ കേബിൾ പ്ലഗിൽ കുത്തിയിരുന്നുവെന്ന്​ ഇവരുടെ ഭർത്താവ്​ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​.

ഷോക്കേറ്റാണ്​ സ്​ത്രീ മരിച്ചതെന്നാണ്​ പൊലീസി​െൻറ പ്രാഥമിക നിഗമനം. എന്നാൽ പോസ്​റ്റ്​മാർട്ടത്തിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്​തത വരുവെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Thai Woman Dies of 'Electrocution' while Playing Video Game on Charging Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.