യു. എസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു

ടസ്‌കലൂസ: ടസ്‌കലൂസയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ നിന്നുള്ള ഡോക്ടർ രമേഷ് ബാബു പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്ന് വരികയാണ്.

38 വർഷത്തെ അനുഭവപരിചയമുള്ള പ്രശസ്ത ഫിസിഷ്യനായിരുന്നു അദ്ദേഹം. ക്രിംസൺ കെയർ നെറ്റ്‌വർക്ക് എന്ന മെഡിക്കൽ ഓഫിസർമാരുടെ സംഘത്തിന്‍റെ സഹസ്ഥാപകനാണ്. ക്രിംസൺ കെയർ നെറ്റ്‌വർക്ക് ടീം ഫെയ്‌സ്ബുക്കിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണം സ്ഥിരീകരിച്ചത്.

എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള അദ്ദേഹം ടസ്കലൂസയക്ക് പുറമെ നിരവധി ആശുപത്രികളിലും ജോലി ചെയ്തിരുന്നു. കോവിഡ് സമയത്തെ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയമായിരുന്നു. വൈദ്യശാസ്ത്രരംഗത്ത് പ്രധാന സംഭാവന നൽകിയതിന് ടസ്കലൂസയിലെ ഒരു തെരുവിന് അദ്ദേഹത്തിന്‍റെ പേര് നൽകിയിട്ടുണ്ടെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 

Tags:    
News Summary - Top Indian-origin doctor Ramesh Peramsetty shot and killed in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.