ചാവേർ ബോംബ് സ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇറാഖിൽ തുർക്കിയയുടെ വ്യോമാക്രമണം

അങ്കാറ: രാജ്യതലസ്ഥാനമായ അങ്കാറയിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് പിന്നാലെ ഇറാഖിൽ വ്യോമാക്രമണം നടത്തി തുർക്കിയ. കുർദ് ഭീകരരെ ലക്ഷ്യമിട്ട് 20ഓളം സ്ഥലങ്ങളിലാണ് വ്യോമാക്രമണം. കഴിഞ്ഞ ദിവസം അങ്കാറയിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കുർദ് ഭീകര സംഘടനയായ പി.കെ.കെ ഏറ്റെടുത്തിരുന്നു.

അതേസമയം, തു​ർ​ക്കി​യ പാ​ർ​ല​മെ​ന്റി​നു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ന് ശ്ര​മി​ച്ച ര​ണ്ടു പേ​രി​ൽ ഒ​രാ​ളെ പൊ​ലീ​സ് വെ​ടി​വെ​ച്ചു​കൊല്ലുകയായിരുന്നു.

വേ​ന​ൽ​ക്കാ​ല​ത്തി​നു​ശേ​ഷം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം വീ​ണ്ടും തു​ട​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ബോം​ബ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Turkey carries out airstrikes in Northern Iraq after suicide attack in Ankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.