വാഷിങ്ടൺ: ട്രംപിന്‍റെ ട്വീറ്റിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ട്രംപിന്‍റെ ട്വീറ്റിന് വിലക്കേർപ്പെടുത്തിയത്. കോവിഡ് നിശേഷം ഭേദമായിയെന്ന ട്രംപിന്‍റെ ട്വീറ്റിനെതിരെയാണ് നടപടി.
'വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയിത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം,' എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
A total and complete sign off from White House Doctors yesterday. That means I can't get it (immune), and can't give it. Very nice to know!!!
— Donald J. Trump (@realDonaldTrump) October 11, 2020
കോവിഡിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് വഴി ഈ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കുന്നു. പൊതുജന താത്പര്യാര്‍ത്ഥം മാത്രമേ ട്വീറ്റ് നിലനിര്‍ത്തൂ എന്ന് ട്രംപിന്റെ ട്വീറ്റ് ഫ്ലാഗ് ചെയ്തുകൊണ്ട് ട്വിറ്റർ വ്യക്തമാക്കി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ട്വിറ്റര്‍ പരിമിതപ്പെടുത്തുമെന്നും ട്വിറ്റര്‍ വക്താവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താൻ കോവിഡ് മുക്തനായെന്ന് ട്രംപ് അവകാശപ്പെട്ടത്. താന്‍ ജോബൈഡനെ പോലെ നിലവറയില്‍ ഒളിച്ചിരിക്കില്ലെന്നും കൊവിഡില്‍ നിന്ന് പ്രതിരോധ ശേഷി നേടിക്കഴിഞ്ഞെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.