ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ജനവാസ മേഖലയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടുമരണം. രണ്ടു വീടുകളും നിരവധി വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു.
അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെയാണ് ദൃശ്യങ്ങൾ. ഇതിൽ വീടുകളും ട്രക്കുകളും കത്തിനശിക്കുന്നത് കാണാം.
അരിസോണയിലെ യുമയിൽനിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം തകർന്നുവീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങളിൽ വിമാന അവശിഷ്ടങ്ങൾ കാണാൻ സാധിക്കില്ല. വൻ ശബ്ദത്തോടെയാണ് വിമാനം നിലം പതിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. രണ്ടു മരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.