ഇസ്രായേലി പട്ടാളം വെടിവെച്ചു കൊന്നവരുടെ ബന്ധുക്കൾ സംസ്കാരചടങ്ങിനിടെ

രണ്ട് ഫലസ്തീനി​കളെ കൂടി ഇസ്രായേൽ കൊന്നു

വെസ്റ്റ് ബാങ്ക്: രണ്ട് ഫലസ്തീൻ യുവാക്കളെ കൂടി ഇസ്രായേൽ വെടിവെച്ചു കൊന്നു. റാമല്ലയിലെ ജലസോൺ അഭയാർഥി ക്യാമ്പിന് പുറത്ത് പുലർച്ചെയാണ് സംഭവം.

ബാസിൽ ഖാസിം ബസ്ബൂസ് (18), ഖാലിദ് ഫാദി അൻബർ (21) എന്നിവരാണ് മരിച്ചത്. റാഫത്ത് ഹബാഷ് (19)ന് പരിക്കേറ്റു. കാറിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. 

'പുലർച്ചെ 3.30 ഒാടെ വെടിയൊച്ച കേട്ട് ജനൽ തുറന്ന് നോക്കിയ​പ്പോൾ കാറിൽ നിന്ന് മൂന്ന് പേരെ പട്ടാളക്കാർ വലിച്ച് പുറത്തിടുന്നതാണ് കണ്ടത്. വെടിയേറ്റ് രക്തം വാർന്നുകൊണ്ടിരിക്കുകയായിരുന്നു അവർ. 40 മിനിറ്റോളം അവരവിടെ രക്തമൊഴുക്കി കിടന്നു. ശേഷം പട്ടാളക്കാർ ആ ശരീരങ്ങൾ എടുത്തു കൊണ്ടു പോയി' -ഒരു ദൃസാക്ഷിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. 

ജലസോണിലെ ഒരാളെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവരെയാണ് വെടിവെച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ, ഇസ്രായേൽ സേന പരിശോധനക്കെത്തിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാൽ പുറത്തുപോയി നോക്കിയതാണ് സഹോദരനെന്ന് കൊല്ലപ്പെട്ടയാളുടെ ​സഹോദരി പറഞ്ഞു. 

Tags:    
News Summary - two Palestinians killed by Israeli army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.