മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ടതിന്​ ഊബർ ഡ്രൈവറെ ആക്രമിച്ച്​ യാത്രക്കാരി; വീ​ഡിയൊ വൈറൽ

മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ടതിന്​ ഊബർ ഡ്രൈവറെ യാത്രക്കാരി ആക്രമിച്ചതായി പരാതി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയിൽ എത്തിയതോടെ വൈറലായി. നേപ്പാളിൽ നിന്നുള്ള ഉൗബർ ഡ്രൈവറാണ്​ മോശം പെരുമാറ്റിന്​ ഇരയായത്​. എബിസി 7 ന്യൂസിന്‍റെ റിപ്പോർട്ടർ ഡിയോൺ ലിം ട്വിറ്ററിൽ വീഡിയോ പങ്കുവച്ചതോടെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​.​


മാർച്ച് എട്ടിന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്​കൊ ബേവ്യൂ ഏരിയയിൽ നിന്നാണ്​ മൂന്ന് സ്ത്രീകൾ ഊബർ ബുക്ക്​ ചെയ്​തത്​. നേപ്പാളുകാരനായ ഡ്രൈവർ സുഭാകർ ഖഡ്കയാണ്​ യാത്രക്കാരെ കൊണ്ടുപോയത്​. യാത്രക്കിടെ മാസ്​ക്​ ധരിക്കണമെന്ന്​ പറഞ്ഞതാണ്​ പ്രകോപനത്തിന്​ കാരണമെന്ന്​ ഡ്രൈവർ പറയുന്നു. മാസ്​ക്​ ധരിക്കാൻ തയ്യാറാകാതെവന്നതോടെ താൻ സവാരി റദ്ദാക്കുന്നുവെന്നും യാത്രക്കാർ വാഹനത്തിൽ നിന്ന്​ ഇറങ്ങണമെന്നും ഡ്രൈവർ ആവശ്യ​െപ്പട്ടു. വൈറലായ വീഡിയോയിൽ സ്​ത്രീകൾ മോശം ഭാഷ ഉപയോഗിക്കുന്നതും ഡ്രൈവറുടെ ഫോൺ പിടിച്ചുവാങ്ങുന്നതും മാസ്​ക്​ വലിച്ചൂരുന്നതും കാണാം.ഡ്രൈവർക്കെതിരേ യാത്രക്കാരികൾ കുരുമുളക്​ സ്​പ്രേയും പ്രയോഗിച്ചിട്ടുണ്ട്​.

സംഭവത്തിനുശേഷം നെഞ്ചുവേദന അനുഭവപ്പെട്ട സുഭാകർ നിലവിൽ അവധിയിലാണ്​. സംഭവം വിവാദമായതോടെ ഊബറും പ്രസ്​താവനയുമായി രംഗത്തെത്തി. വീഡിയോയിൽ കാണുന്ന പെരുമാറ്റം മോശമാണെന്നും യാത്രക്കാരെ ഇനി ഊബറിൽ പ്രവേശിപ്പിക്കില്ലെന്നും ഊബർ പ്രതിനിധി അറിയിച്ചു. കാറിന്‍റെ ഇന്‍റീരിയർ ഫാബ്രിക്കിലെ സ്പ്രേ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി 120 യുഎസ് ഡോളർ നൽകുമെന്നും ഊബർ പറഞ്ഞു.


സുഭാകറിന്‍റെ ജോലി നഷ്​ടം നികത്തുന്നതിനും നഷ്​ടപരിഹാരം നൽകുന്നതിനുമായി സിയാൻ ബാനിസ്റ്റർ എന്നയാൾ ആരംഭിച്ച ധനസമാഹരണത്തിൽ 27,319 യുഎസ് ഡോളർ സമാഹരിച്ചിട്ടുണ്ട്​. അതിനിടെ സുഭാകറിനെ ആക്രമിച്ച യുവതി തനിക്ക് തോക്കുണ്ടായിരുന്നുവെങ്കിൽ ഡ്രൈവറെ വെടിവക്കുമായിരുന്നെന്നും സംഭവത്തിൽ മാപ്പ് പറയില്ലെന്നും ഊബറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ്​ രംഗത്ത്​ എത്തിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.