കാബൂൾ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് അഫ്ഗാനിസ്താനിൽ വരുന്നവർക്ക് അഭയം നൽകാൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ചിലി, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് അഭയാർഥികൾക്ക് സഹായം നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ പരാമാവധി അഫ്ഗാൻ അഭയാർഥികൾക്ക് സഹായം നൽകാൻ ലോകരാജ്യങ്ങൾ തയാറാവണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിൽ നിന്ന് വരുന്ന 5000 പേർക്ക് നൽകുമെന്ന് യു.കെ അറിയിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാവും മുൻഗണ നൽകുക. നേരത്തെ 5000ത്തോളം അഫ്ഗാൻ പൗരൻമാരെ സ്വാഗതം ചെയ്യുമെന്നും യു.കെ അറിയിച്ചിരുന്നു. ഇതിന് പുറമേയൊണ് കൂടുതൽ പേരെ സ്വാഗതം ചെയ്യുന്നത്. സാധ്യമായ സഹായമെല്ലാം അഫ്ഗാൻ അഭയാർഥികൾക്ക് നൽകുമെന്ന് യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പേട്ടൽ പറഞ്ഞു. യു.കെയിൽ അഭയാർഥികൾക്ക് ഒരു പുതിയ ജീവിതം തുടങ്ങാനാവശ്യമായ സഹായങ്ങളാവും നൽകുകയെന്നും അവർ വ്യക്തമാക്കി.
ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയും അഫ്ഗാൻ അഭയാർഥികൾക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തി. 10 സ്ത്രീ അവകാശ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും അഭയം നൽകുമെന്നാണ് ചിലി അറിയിച്ചിരിക്കുന്നത്. ചിലി പ്രസിഡന്‍റ് സെബാസ്റ്റ്യ പിനേറ ബുധനാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ താലിബാൻ സർക്കാർ ക്രൂരമായാണ് സ്ത്രീകളോട് പെരുമാറിയതെന്ന് പിനേറ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി മുൻനിരയിലുണ്ടായിരുന്ന സ്ത്രീ അവകാശ പ്രവർത്തകരെ ചിലി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.