നിരവധി സിവിലിയന്‍മാരെ റഷ്യ തടവിലാക്കിയതായി യുക്രെയ്ന്‍

കിയവ്: റഷ്യയിലെ ജയിലുകളിൽ നിരവധി സിവിലിയന്‍മാരെ തടവിലാക്കിയതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും അടക്കം നിരവധി സാധാരണക്കാർ ഇതിലുൾപ്പെടുന്നതായി അവർ പറഞ്ഞു.

" കുർസ്ക്, ബ്രയാൻസ്ക്, റോസ്തോവ് തുടങ്ങിയ റഷ്യന്‍ പ്രദേശങ്ങളിൽ ഞങ്ങളുടെ നിരവധി പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും മേയർമാരും പുരോഹിതരും ഉൾപ്പെടുന്ന നിരവധി പേർ തടവുകളിൽ കഴിയുകയാണ്. സാധാരണക്കാരെ പോലും ബലം പ്രയോഗിച്ച് അവർ തടവിൽ പിടിച്ചിരിക്കുകയാണ്" - ഐറിന വെരേഷ്ചുക്ക് പറഞ്ഞു. എന്നാൽ സിവിലിയന്‍മാരെ തടവിൽ വെച്ചിട്ടുണ്ടെന്ന വാദത്തെ നിഷേധിച്ച് റഷ്യ രംഗത്തെത്തിയിട്ടുണ്ട്.

അതേ സമയം യുക്രെയ്നിലെ വടക്ക് കിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യൻസേന വ്യാപകമായി കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ജനങ്ങളോട് പുറത്തേക്കിറങ്ങരുതെന്ന് യുക്രെയ്ന്‍ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Ukraine Says Russia "Forcibly Holding" Many Civilians In Prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.