യുക്രെയ്ൻ അധിനിവേശം: റഷ്യയുടേത് മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യം; മറുപടി പറയിക്കണമെന്ന് യു.എസ്

ബെർലിൻ: യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശം മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യമാണെന്ന് യു.എസ്. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷ കോൺഫറൻസിൽ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് പ്രസ്താവന നടത്തിയത്. കൊലപാതകം, ബലാത്സംഗം, പീഡനം തുടങ്ങിയ ക്രൂരമായ പ്രവർത്തികൾ റഷ്യ ചെയ്തു. ഇതിനെല്ലാം റഷ്യയെ കൊണ്ട് മറുപടി പറയിക്കണമെന്നും അവർ ആവശ്യപ്പെട്ടു

റഷ്യയിൽ നിന്ന് ലഭിച്ച തെളിവുകൾ പരിശോധിച്ചാണ് രാജ്യത്തിന്റെ നടപടി മനുഷ്യത്വത്തിനെതിരാണെന്ന് തങ്ങൾ പറഞ്ഞത്. മനുഷ്യത്വരഹിതമായ ക്രൂരതകൾ യുക്രെയ്ൻ യുദ്ധത്തിനിടെ ഉണ്ടായി. അറിയുന്നവരും അറിയപ്പെടാത്തവരുമായ നിരവധി ഇരകൾ റഷ്യൻ യുദ്ധത്തിനുണ്ട്. ഇവർക്കെല്ലാം നീതി ലഭിക്കണമെന്നും കമല ഹാരിസ് പറഞ്ഞു.

അതേസമയം, യുക്രെയ്നിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സ്വയം പ്രതിരോധത്തിനായി യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകണം. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷം തികയാനിരിക്കെയാണ് ജർമ്മനിയിലെ മ്യൂണിക്കിൽ സുരക്ഷ കോൺഫറൻസ് നടക്കുന്നത്. 

Tags:    
News Summary - Ukraine war: Russia has committed crimes against humanity, US says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.