2020-11-04 11:41 IST

നീരജ്​ ആൻറണി ഓഹിയോ സ്​റ്റേറ്റ്​ സെനറ്റിലേക്ക്

റിപബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച നീരജ്​ ആൻറണി ഓഹിയോ സ്​റ്റേറ്റ്​ സെനറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. ​ഓഹിയോ സ്​റ്റേറ്റിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്​ 29കാരനായ നീരജ്​.



2020-11-04 11:13 IST

േഫ്ലാറിഡയിൽ ട്രംപ്​

േഫ്ലാറിഡയിലെ 29 ഇലക്​ട്രൽ സീറ്റുകളും ട്രംപ്​ സ്വന്തമാക്കിയതായി അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. ​േഫ്ലാറിഡയിലെ വിജയം ട്രംപിന്​ നിർണായകമാകുമെന്ന്​ കരുതുന്നത്​

2020-11-04 11:04 IST

പ്രസംഗത്തിനൊരുങ്ങി ബൈഡൻ

ഫലത്തിൽ അനിശ്ചിതത്വത്തം തുടരുന്നതിനിടെ ഡെലാവറിലെ ചേസ്​ സെൻറിൽ ബൈഡൻ പ്രസംഗിച്ചേക്കും

2020-11-04 10:46 IST

വിർജീനിയയിൽ ബൈഡൻ

വിർജീനിയയിൽ ബൈഡന്​ മുന്നേറ്റം. കഴിഞ്ഞ വർഷം ഹിലരി ക്ലിൻറൺ വിജയിച്ച സ്ഥലമാണിത്​. 

2020-11-04 10:38 IST

ഓഹിയോയിൽ വീണ്ടും ട്രംപ്​

18 ഇലക്​ട്രറൽ ഡെലിഗേറ്റുകളുള്ള നിർണായക സംസ്ഥാനമായ ഓഹിയോയിൽ ട്രംപിന്​ മുന്നേറ്റം. കഴിഞ്ഞവർഷം എട്ട്​ ശതമാനത്തിലേററെ വോട്ട്​ നേടി ഇവിടെ ട്രംപ്​ വിജയിച്ചിരുന്നു. 89 % വോ​ട്ടെണ്ണിയപ്പോൾ ട്രംപിന്​ 53 ശതമാനവും ബൈഡന്​ 45 ശതമാനവുമാണുള്ളത്​.

2020-11-04 10:20 IST

ഇൽഹാൻ ഉമറിന്​ വിജയം

ഡെമോക്രാറ്റിക്​ സ്ഥാനാർഥി ഇൽഹാൻ ഉമറിന്​ വിജയം. റിപ്പബ്ലിക്​ സ്ഥാനാർഥി ലാസി ജോൺസണെ പരാജയപ്പെടുത്തിയാണ്​ ഒമറിൻെറ വിജയം. 

2020-11-04 10:15 IST

അരിസോണയിൽ ബൈഡൻ

അരിസോണയിൽ ബൈഡന്​ വൻ ഭൂരിപക്ഷം

2020-11-04 09:52 IST

ബൈഡൻ 209

209 ഇലക്​​ടറൽ വോട്ടുകളുമായി ബൈഡൻ മുമ്പിൽ, ട്രംപിന്​ 118​

2020-11-04 09:37 IST

ലീഡ്​ വർധിപ്പിച്ച്​ ബൈഡൻ

ബൈഡൻ 192 ഇടങ്ങളിൽ മുമ്പിൽ. ട്രംപിന്​​ 114 

2020-11-04 09:32 IST

കാൻസാസിൽ ട്രംപിന്​ വിജയം

കാൻസാസിൽ ട്രംപിന്​ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കാൻസാസിൽ ട്രംപ്​ വിജയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.