അറ്റ്ലാൻറ: നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിൻസ് യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് ബഹിരാകാശത്തുനിന്ന്. യു.എസുകാരിയായ കേറ്റ് റൂബിൻസ് മാത്രമാണ് ബഹിരാകാശ നിലയത്തിൽ താമസിക്കുന്നത്. നവംബർ മൂന്നിനാണ് യു.എസ് തെരഞ്ഞെടുപ്പ്. കഴിഞ്ഞയാഴ്ച സ്പേസ് സ്റ്റേഷനിൽവെച്ച് കേറ്റ് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
'രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഞാൻ വോട്ട് ചെയ്തു -കേറ്റ് റൂബിൻസ്' എന്ന അടിക്കുറിപ്പോടെ ഒക്ടോബർ 22ന് കേറ്റ് റൂബിൻസിെൻറ ചിത്രം നാസ ട്വിറ്ററിൽ പങ്കുവെച്ചു. ഐ.എസ്.എസ് വോട്ടിങ് ബൂത്തിന് മുന്നിൽനിൽക്കുന്ന കേറ്റിെൻറ ചിത്രമാണ് പങ്കുവെച്ചത്.
'എല്ലാവരും വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ബഹിരാകാശത്തുനിന്ന് ഞങ്ങൾക്കത് ചെയ്യാനാകുമെങ്കിൽ ഭൂമിയിൽനിന്ന് നിങ്ങൾക്ക് വോട്ട് ചെയ്യാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' -എന്നു പറയുന്ന കേറ്റിെൻറ വിഡിയോയും നാസ പങ്കുവെച്ചു.
ഒക്ടോബർ 14നാണ് കേറ്റ് റൂബിൻസും രണ്ട് റഷ്യൻ ക്രൂമേറ്റ്സും ബഹിരാകാശത്ത് താമസിക്കാനായി പുറപ്പെടുന്നത്. ലേസർ കൂൾഡ് ആറ്റങ്ങളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായിരുന്നു കേറ്റിെൻറ ബഹിരാകാശ യാത്ര. ആദ്യമായല്ല ബഹിരാകാശത്തുനിന്ന് ശാസ്ത്രജ്ഞർ വോട്ട് രേഖപ്പെടുത്തുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ കേറ്റ് വോട്ട് രേഖപ്പെടുത്തിയതും ബഹിരാകാശത്തുനിന്ന് തന്നെയായിരുന്നു.
യു.എസിെൻറ ബഹിരാകാശ സഞ്ചാരികൾ ടെക്സാസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ഇവർക്ക് ബഹിരാകാശത്തുനിന്ന് ഇലക്ട്രോണിക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താൻ ടെക്സാസിലെ നിയമം അനുശാസിക്കുന്നുണ്ട്. മിഷൻ കൺട്രോൾ ഇലക്ട്രോണിക് ബാലറ്റ് ബഹിരാകാശത്തേക്ക് അയക്കുകയും അവിടെനിന്ന് വോട്ട് രേഖപ്പെടുത്തി തിരിച്ചയക്കുകയുമാണ് ചെയ്യുക.
ബഹിരാകാശ യാത്രികൻ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ക്ലാർക്ക് ഒാഫിസിലേക്ക് ഇമെയിൽ വഴി അയച്ചുനൽകും. ഇതോടെ ബഹിരാകാശ യാത്രികെൻറ വോട്ട് അധികൃതർ ഒൗദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.