റാ​ഷി​ദ ത​​ലൈ​ബും ഇ​ൽ​ഹാ​ൻ ഉ​മ​റും

ഇ​ൽ​ഹാ​ൻ ഉ​മ​റി​നും റാ​ഷി​ദ ത​​ലൈ​ബി​നും വി​ജ​യം

അ​മേ​രി​ക്ക​ൻ​ കോ​ൺ​ഗ്ര​സി​ലെ ആ​ദ്യ ര​ണ്ട് മു​സ്‍ലിം വ​നി​ത​ക​ളാ​യ ഇ​ൽ​ഹാ​ൻ ഉ​മ​റി​നും റാ​ഷി​ദ ത​​ലൈ​ബി​നും വി​ജ​യം. സോ​മാ​ലി വം​ശ​ജ​യാ​യ ഇ​ൽ​ഹാ​ന്റെ മൂ​ന്നാ​മൂ​ഴ​മാ​ണി​ത്. മി​നി​സോ​ട​യി​ൽ​നി​ന്ന് 75 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് അ​വ​രു​ടെ വി​ജ​യം. ഫ​ല​സ്തീ​ൻ വം​ശ​ജ​യാ​യ റാ​ഷി​ദ മി​ഷി​ഗ​നി​ൽ​നി​ന്നാ​ണ് നാ​ലാ​മ​തും വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്.

ട്രം​പി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ വ​നി​ത​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. ട്രം​പി​​ന്റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും ഇ​രു​വ​രും പ​ല​പ്പോ​ഴാ​യി ഇ​ര​യാ​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ക്കാ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക്കു​മാ​യി കോ​ൺ​ഗ്ര​സി​ൽ ശ​ബ്ദി​ച്ച ഇ​ൽ​ഹാ​നും റാ​ഷി​ദ​യും അ​മേ​രി​ക്ക​യു​ടെ ഗ​സ്സ ന​യ​ത്തി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക​ക​ത്തു​ത​ന്നെ​ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. മി​ഷി​ഗ​നി​ൽ ക​മ​ല ഹാ​രി​സ് പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്താ​ണ് റാ​ഷി​ദ​യു​ടെ വി​ജ​യ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.


ജെ.​ഡി. വാ​ൻ​സും ഭാ​ര്യ ഉ​ഷ വാ​ൻസും

ഉ​ഷ വാ​ൻ​സ്: സെ​ക്ക​ൻ​ഡ് ലേ​ഡി ഇ​ന്ത്യ​ൻ വം​ശ​ജ

യു.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു​മു​മ്പ് ഫ്ലോ​റി​ഡ​യി​ലെ പാം ​ബീ​ച്ച് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ട്രം​പ് ആ​ദ്യ​മാ​യി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​വൈ​സ് പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സി​നും ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭാ​ര്യ ഉ​ഷ വാ​ൻ​സി​നു​മാ​യി​രു​ന്നു. ട്രം​പി​ന്റെ പ്ര​തി​ക​ര​ണ​ത്തെ കൈ​യ​ടി​ക​ളോ​ട് കൂ​ടി​യാ​ണ് ജ​ന​ങ്ങ​ൾ വ​ര​വേ​റ്റ​ത്.

യു.​എ​സി​ന്റെ പ്ര​സി​ഡ​ന്റാ​യി ട്രം​പ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ൾ ഇ​പ്പോ​ൾ ക​ണ്ണു​ക​ളെ​ല്ലാം ഉ​ഷ വാ​ൻ​സ് എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യി​ലാ​ണ്. യാ​ലെ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ​ത്തി​ൽ ബി​രു​ദം നേ​ടി​യ ഉ​ഷ യു.​എ​സ് ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ആ​ദ്യ​ സെ​ക്ക​ൻ​ഡ് ലേ​ഡി എ​ന്ന പ​ദ​വി നേ​ടി​ക്കൊ​ണ്ടാ​ണ് ച​രി​ത്രം കു​റി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഉ​ഷ​യു​ടെ വേ​രു​ക​ളു​ള്ള​ത് ആ​ന്ധ്ര​പ്ര​​ദേ​ശി​ലാ​ണ്. ഇ​ന്ത്യ​ൻ സം​സ്കാ​ര​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന അ​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടു​ണ്ട്. ക​ടു​ത്ത മ​ത​വി​ശ്വാ​സി കൂ​ടി​യാ​ണ് ഉ​ഷ വാ​ൻ​സ്.

കു​ടി​യേ​റ്റ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ മ​ക​ളാ​യി 1986ൽ ​സാ​ൻ ഡി​യാ​ഗോ​യി​ലാ​ണ് ഉ​ഷ വാ​ൻ​സ് ജ​നി​ച്ച​ത്. അ​പ്പ​ർ മി​ഡി​ൽ ക്ലാ​സ് ഫാ​മി​ലി​യി​ലാ​യി​രു​ന്നു ജ​ന​നം. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​യി​ലും അ​വ​ർ ജോ​ലി ചെ​യ്തി​രു​ന്നു. ച​രി​ത്ര​ത്തി​ലും അ​വ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. ത​ത്ത്വ​ശാ​സ്ത്ര​ത്തി​ൽ കാം​ബ്രി​ജ്​ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ ക്ല​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച അ​വ​ർ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മാ​സി​ക​യി​ലും ജോ​ലി നോ​ക്കി​യി​രു​ന്നു. യാ​ലെ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ഉ​ഷ ഭ​ർ​ത്താ​വാ​യ ജെ.​ഡി. വാ​ൻ​സി​നെ ക​ണ്ടു​മു​ട്ടു​ന്ന​ത്. 2014ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Tags:    
News Summary - US election Ilhan Umar and Rashida Talib win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.