വാഷിങ്ടൺ: കാബൂൾ വിമാനത്താവളത്തിൽനിന്ന് യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽനിന്ന് നിരവധിപേർ വീണുമരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുന്നതായി യു.എസ് വ്യോമസേന. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ ചക്രത്തിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവർ അറിയിച്ചു.
താലിബാൻ കാബൂൾ കീഴടക്കിയതിനെ തുടർന്നുള്ള ഭീതിയിൽ യു.എസ് വ്യോമസേനയുടെ സി- 17 ഗേലാബ്മാസ്റ്റർ ചരക്കുവിമാനത്തിൽ കയറി നൂറുകണക്കിന് സിവിലിയന്മാർ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. എന്നാൽ, എത്രപേർ മരിച്ചെന്ന് യു.എസ് സേന പുറത്തുവിട്ടിട്ടില്ല.
വിമാനം പറന്നുയരുേമ്പാൾ ആളുകൾ വീഴുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ചക്രത്തിനിടയിലും മറ്റും ആളുകൾ കയറിപ്പറ്റിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം പരിശോധനക്ക് വിധേയമാക്കിയാണ് അന്വേഷിക്കുന്നതെന്ന് സേന അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കുന്നതിനായി കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നൂറുകണക്കിന് പേർ വിമാനത്തെ പൊതിഞ്ഞതായി സേനയുടെ പ്രസ്താവനയിൽ പറയുന്നു. സുരക്ഷ സ്ഥിതിഗതികൾ അനുനിമിഷം മോശമാവുന്നതുകണ്ട് സി- 17 ജീവനക്കാർ എത്രയും പെട്ടെന്ന് വിമാനം പറത്താൻ തീരുമാനിക്കുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.