സോൾ: ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടിയായി ദീർഘദൂര ബോംബറുകൾ പറത്തി യു.എസ്. ദക്ഷിണ കൊറിയക്കും ജപ്പാനുമൊപ്പമായിരുന്നു യു.എസ് സൈനിക നീക്കം.
ഞായറാഴ്ച കൊറിയൻ മേഖലക്ക് സമീപം പരിശീലനത്തിന്റെ ഭാഗമായാണ് യു.എസ് ബി-1ബി ബോംബർ പറത്തിയത്. ഉത്തര കൊറിയയുടെ മിസൈലുകൾക്കും ആണവായുധങ്ങൾക്കും മറുപടി നൽകാനുള്ള മൂന്ന് രാജ്യങ്ങളുടെയും ഉറച്ച തീരുമാനവും സന്നദ്ധതയും വ്യക്തമാക്കാനാണ് ബോംബർ പറത്തിയതെന്ന് ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ഈ വർഷം മൂന്ന് രാജ്യങ്ങളും ചേർന്ന് ഒരുമിച്ച് നടത്തുന്ന രണ്ടാമത്തെ പരിശീലനമാണിതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.