പ്യോങ് യാങ്: കൊറിയൻ മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നു. ശനിയാഴ്ച ഉത്തരകൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കഴിഞ്ഞദിവസങ്ങളിൽ ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകളും ദീർഘദൂര മിസൈലും വിക്ഷേപിച്ചിരുന്നു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തിന് മറുപടിയായാണ് ഉത്തരകൊറിയ നിരന്തരം മിസൈൽ വിക്ഷേപണം നടത്തുന്നത്. യു.എസ്, ദക്ഷിണ കൊറിയ സൈനിക പരിശീലനം പുതിയ സാഹചര്യത്തിൽ നീട്ടി. വിജിലന്റ് സ്റ്റോം എന്ന പേരിൽ നടക്കുന്ന പരിശീലനത്തിൽ കഴിഞ്ഞ ദിവസം അമേരിക്ക സൂപ്പർസോണിക് ബി -1ബി ദീർഘദൂര ബോംബർ വിമാനങ്ങൾ അയച്ചു.
ചൈനയും റഷ്യയും ദക്ഷിണകൊറിയയിലെ സൈനിക പരിശീലനത്തിന്റെ പേരിൽ അമേരിക്കയെ വിമർശിച്ചു. അനാവശ്യ ഇടപെടലിലൂടെ മേഖലയെ സംഘർഷഭരിതമാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.
അതേസമയം, സഖ്യരാജ്യവുമായുള്ള സൈനിക പരിശീലനം പതിവ് ഷെഡ്യൂൾ അനുസരിച്ചുള്ളതാണെന്നും ഇത് മറ്റൊരു രാജ്യത്തിനും ഭീഷണിയല്ലെന്നും യു.എൻ രക്ഷാസമിതിയിലെ അമേരിക്കൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.