വാഷിങ്ടൺ: യു.എസിൽ കോവിഡ് രോഗികളുെട എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്റ്റേറ്റുകളിൽ ഐ.സി.യു ബെഡുകൾ നിറയുകയാണ്. ഡെൽറ്റ വേരിയന്‍റാണ് യു.എസിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിലേക്ക് നയിച്ചത്. യു.എസ് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.
15ഓളം സ്റ്റേറ്റുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ഐ.സി.യു ബെഡുകളിൽ ആളുകളുണ്ട്. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സ്റ്റേറ്റുകളിലാണ് ഐ.സി.യു ബെഡുകൾ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 41,37,34 ശതമാനം ഐ.സി.യു ബെഡുകളും ഉപയോഗത്തിലാണ്.
മിഷിഗണിലാണ് ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുേമ്പാൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. എന്നാൽ, രോഗികളുടെ എണ്ണംഉയരുേമ്പാഴും പുതിയ നിയന്ത്രണങ്ങളൊന്നും യു.എസ് പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ പൗരൻമാർക്ക് വാക്സിൻ നൽകുന്നതിനാണ് യു.എസ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.
നേരത്തെ യുറോപ്പിൽ കോവിഡ് പടർന്നിരുന്നു. തുടർന്ന് നെതർലാൻഡ്, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ജർമ്മനിയിൽ കഴിഞ്ഞ ദിവസം 30,643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.