പുലർച്ചെ ലഭിച്ച വിചിത്രമായ ഒരു ഫോൺ കോളാണ് പൊലീസുകാരെ ഉണർത്തിയത്. ബാങ്കിെൻറ ചില്ല് വാതിൽ കുത്തിത്തുറന്ന കള്ളൻ അവരിടെ വച്ചിരുന്ന ഹാൻഡ് സാനിറ്റൈസറും എടുത്ത് ഒാടി രക്ഷപ്പെട്ടതായാണ് പൊലീസിന് വിവരം ലഭിച്ചത്.
അമേരിക്കയിലെ അയോവ നഗരത്തിലാണ് സംഭവം. മോഷണം നടത്തിയത് 39 കാരനായ മാർക് ഗ്രേയാണെന്ന് പിന്നീട് മനസിലായി. ഇയൾക്കെതിരെ മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിൽ അതേ രാത്രി മറ്റ് രണ്ട് മോഷണ ശ്രമങ്ങൾ നടന്നതായും രണ്ടിലും ഗ്രേയാണ് പ്രതിയെന്നും സൂചനയുണ്ട്.
ആദ്യം കവർച്ച ശ്രമം നടന്നത് ഒരു കൗൺസലിങ്ങ് സെൻററിലാണ്. അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രണ്ടാമത് പ്രദേശത്തെ ഒരു ഭക്ഷണശാലയിലും മോഷ്ടാവ് കയറി. കവർച്ച ശ്രമം നടന്ന മൂന്നിടത്തും മുന്നിലെ ഗ്ലാസ് വാതിലുകൾ തകർക്കാൻ മാത്രമെ കഴിഞ്ഞുള്ളു. അവസാനം ബാങ്കിൽ നിന്നുള്ള സാനിറ്റൈസറും എടുത്ത് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.