അ​ഫ്​​ഗാ​ൻ: ഗ​നി സ​ർ​ക്കാ​റി​നെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​ൻ യു.​എ​സ്​ ശ്ര​മം

വാ​ഷി​ങ്​​ട​ൺ: താ​ലി​ബാ​ൻ കാ​ബൂ​ൾ പി​ടി​ച്ച​ട​ക്കും മു​മ്പ്​ ആ​ളു​ക​ളെ സു​ഗ​മ​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ സം​ഭ​വി​ച്ച വീ​ഴ്​​ച അ​ഫ്​​ഗാ​നി​സ്താ​നി​ലെ അ​ഷ്​​റ​ഫ്​ ഗ​നി സ​ർ​ക്കാ​റി​ൽ ചാ​രി ര​ക്ഷ​പ്പെ​ടാ​ൻ യു.​എ​സ്​ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ ശ്ര​മം. ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​‍െൻറ ഉ​ത്ത​ര​വാ​ദി​ത്തം അ​ഫ്​​ഗാ​നി​സ്താ​നാ​ണെ​ന്നാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞ​ത്. അ​ഫ്​​ഗാ​നി​സ്​​താ​ൻ വി​ഷ​യ​ത്തി​ൽ എ​ടു​ത്ത ന​ട​പ​ടി​ക​ളി​ൽ തെ​റ്റി​ല്ലെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​ഫ്​​ഗാ​ൻ പൗ​ര​ന്മാ​രെ വേ​ഗ​ത്തി​ൽ ഒ​ഴി​പ്പി​ക്കാ​തി​രു​ന്ന​തി​ന്​ വി​വി​ധ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ ബൈ​ഡ​ൻ പ​റ​ഞ്ഞ​ത്. അ​തി​ലൊ​ന്ന്, നേ​ര​ത്തേ ത​ന്നെ രാ​ജ്യം വി​ടാ​ൻ അ​ഫ്​​ഗാ​ൻ പൗ​ര​ന്മാ​രി​ൽ ചി​ല​ർ താ​ൽ​പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല എ​ന്ന​താ​ണ്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ കു​റി​ച്ച്​ അ​വ​ർ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. വ​ൻ​തോ​തി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന്​ അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​ർ ത​ങ്ങ​ളെ പി​ന്ത​രി​പ്പി​ച്ച​താ​ണ്​ മ​റ്റൊ​രു കാ​ര​ണം. അ​ത്​ ആ​ളു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ടു​ത്താ​നി​ട​യാ​ക്കു​മെ​ന്നാ​ണ്​ കാ​ര​ണ​മാ​യി ബൈ​ഡ​ൻ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​റി​‍െൻറ വേ​ഗ​ത്തി​ലു​ള്ള വീ​ഴ്​​ച മ​ന​സ്സി​ലാ​ക്കു​ന്ന​തി​ലും അ​ത​നു​സ​രി​ച്ച്​ ത​യാ​റെ​ടു​പ്പ്​ ന​ട​ത്തു​ന്ന​തി​ലും യു.​എ​സി​ന്​ സം​ഭ​വി​ച്ച പ​രാ​ജ​യം മ​റ​ച്ചു​പി​ടി​ക്കാ​നാ​ണ്​ തെ​റ്റാ​യ ഈ ​വി​ശ​ദീ​ക​ര​ണ​മെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. യു.​എ​സ്​ സ്വ​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കു​ വേ​ണ്ടി പ​രി​ഭാ​ഷ​ക​രാ​യി​രു​ന്ന 18,000 അ​ഫ്​​ഗാ​നി​ക​ളാ​ണ്​ ക​ഴി​ഞ്ഞ​മാ​സം യു.​എ​സ്​ വി​സ​ക്ക്​ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​ക്കാ​ർ​ക്കു​ വേ​ണ്ടി ജോ​ലി ചെ​യ്​​ത​തി​നാ​ൽ താ​ലി​ബാ​നി​ൽ നി​ന്ന് അ​പ​ക​ട​മു​ണ്ടാ​യേ​ക്കു​മെ​ന്ന്​ ഭ​യ​ന്നാ​ണ്​ അ​വ​ർ വി​സ​ക്ക്​ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. യു.​എ​സ്​ വി​സ​ക്കാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​സ ​അ​പേ​ക്ഷ​ക​ളി​ൽ പ​ല​തും കാ​ല​ങ്ങ​ളാ​യി യു.​എ​സ്​ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

മൂ​ന്നു സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഫ്​​ഗാ​നി​​ക​ളെ താ​മ​സി​പ്പി​ക്കും -കി​ർ​ബി

വാ​ഷി​ങ്​​ട​ൺ: അ​ഫ്​​ഗാ​നി​ൽ നി​ന്ന്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ മൂ​ന്ന്​ യു.​എ​സ്​ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി പെൻറ​ഗ​ൺ വ​ക്താ​വ്​ ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു. 22,000 അ​ഫ്​​ഗാ​നി​ക​ളേ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളേ​യും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്കും. എ​ന്നാ​ൽ ഏ​തൊ​ക്കെ കേ​ന്ദ്ര​ങ്ങ​ളാ​ണി​വ​യെ​ന്ന്​ കി​ർ​ബി വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​ഫ്​​ഗാ​നി​ൽ നി​ന്ന്​ അ​മേ​രി​ക്ക​ക്കാ​രെ​യും അ​ഫ്​​ഗാ​നി​ക​ളെ​യും ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഫ്​​ഗാ​നി​സ്താ​നി​ലെ​ത്തി​ കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ സ​ഹാ​യി​ക്കാ​ൻ അ​ടു​ത്ത കു​റ​ച്ച്​ ആ​ഴ്​​ച​ക​ളി​ൽ അ​വ​രു​ണ്ടാ​കു​മെ​ന്നും കി​ർ​ബി പ​റ​ഞ്ഞു.

കാ​ബൂ​ൾ ഗ​നി​ക്കു കീ​ഴി​ലു​ള്ള​തി​നെ​ക്കാ​ൾ സു​ര​ക്ഷി​തം -റ​ഷ്യ

കാ​ബൂ​ൾ: അ​ഷ്​​റ​ഫ്​ ഗ​നി സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള​തി​നേ​ക്കാ​ൾ 'മെ​ച്ച​പ്പെ​ട്ട' സാ​ഹ​ച​ര്യ​മാ​ണ്​ താ​ലി​ബാ​നു കീ​ഴി​ൽ കാ​ബൂ​ളി​ലെ​ന്ന്​ റ​ഷ്യ. ഔ​ദ്യോ​ഗി​ക​മാ​യി ഇ​പ്പോ​ഴും താ​ലി​ബാ​ൻ ഭീ​ക​ര​സം​ഘ​ട​ന​യാ​യാ​ണ്​ റ​ഷ്യ പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​‍െൻറ സൂ​ച​ന​യാ​യാ​ണ്​ ഈ ​പ്ര​സ്​​താ​വ​ന​യെ​ന്ന്​ നി​രീ​ക്ഷ​ണ​മു​ണ്ട്.

മോ​സ്​​കോ​യി​ലെ ഇ​ഖോ മോ​സ്​​ക​വി റേ​ഡി​യോ സ്​​റ്റേ​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഫ്​​ഗാ​നി​സ്താ​നി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ദി​മി​ത്രി ഷി​ർ​നോ​വാ​ണ്​ താ​ലി​ബാ​െ​ന പ്ര​ശം​സി​ക്കു​ന്ന പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​ത്. 'കാ​ബൂ​ൾ അ​വ​ർ കീ​ഴി​ട​ക്കി​യ ശേ​ഷ​മു​ള്ള ആ​ദ്യ ദി​വ​സം അ​വ​ലോ​ക​നം ന​ട​ത്തു​േ​മ്പാ​ൾ മ​തി​പ്പാ​ണ്​ തോ​ന്നു​ന്ന​ത്. അ​ഷ്​​റ​ഫ്​ ഗ​നി​ക്ക്​ കീ​ഴി​ലു​ള്ള​തി​നേ​ക്കാ​ൾ സാ​ഹ​ച​ര്യം ഇ​പ്പോ​ൾ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്​' -റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

മു​ൻ ഭ​ര​ണ​കൂ​ടം ശീ​ട്ടു​കൊ​ട്ടാ​രം പോ​ലെ​യാ​ണ്​ ത​ക​ർ​ന്നു​വീ​ണ​ത്. ഇത്​ അ​വ്യ​വ​സ്​​ഥ​യു​ണ്ടെ​ന്ന തോ​ന്ന​ൽ ന​ൽ​കി​യ​തോ​ടെ ക​വ​ർ​ച്ച​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. എ​ന്നാ​ൽ കവർച്ചക്കാരുശട ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ വി​ളി​ക്കാ​നാ​യി ഫോ​ൺ ന​മ്പ​റു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക്​ താ​ലി​ബാ​ൻ ന​ൽ​കി. സാ​ഹ​ച​ര്യം ഇ​പ്പോ​ൾ സ​മാ​ധാ​ന​പൂ​ർ​ണ​മാ​ണ്. ന​ഗ​ര​ത്തി​ൽ എ​ല്ലാം ശാ​ന്ത​മാ​യി​ട്ടു​ണ്ട്​ -അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ഷ്യ​ൻ ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ മു​തി​ർ​ന്ന താ​ലി​ബാ​ൻ പ്ര​തി​നി​ധി സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി റ​ഷ്യ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മു​ല്ല ബ​റാ​ദ​ർ അ​ഫ്​​ഗാ​നി​ൽ

​ദോ​ഹ: താ​ലി​ബാ​ൻ നേ​താ​വ്​ മു​ല്ല അ​ബ്​​ദു​ൽ ഗ​നി ബ​റാ​ദ​ർ ഖ​ത്ത​റി​ൽ നി​ന്നും അ​ഫ്​​ഗാ​നി​സ്താ​നി​െ​ല കാ​ന്ത​ഹാ​റി​ലെ​ത്തി. ദോ​ഹ​യി​ൽ നി​ന്ന്​ പു​റ​പ്പെ​ടും മു​മ്പ്​ ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ​ൈശ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നിയു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. അ​ഫ്​​ഗാ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷി​ത​ത്വം, ദേ​ശീ​യ പു​ന​രേ​കീ​ക​ര​ണം, സ​മ​ഗ്ര​മാ​യ രാ​ഷ്​​ട്രീ​യ ധാ​ര​ണ രൂ​പ​​പ്പെ​ടു​ത്ത​ൽ, സ​മാ​ധാ​ന പൂ​ർ​ണ​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു.

അതേസമയം, അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഖ​ത്ത​ർ എ​ല്ലാ​വി​ധ പ​രി​ശ്ര​മ​ങ്ങ​ളും തു​ട​രു​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​മു​ത്​​ല​ഖ്​ ബി​ൻ മാ​ജി​ദ്​ അ​ൽ ഖ​ഹ്​​താ​നി പ​റ​ഞ്ഞു. പ്ര​ശ്​​ന​ത്തി​ന്​ സ​ന്ധി​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ലാ​ണ്​ ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - U.S. position on Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.