വാഷിങ്ടൺ: ചൈനീസ് ചാരബലൂൺ ഉയർത്തിയ സുരക്ഷ ആശങ്കകൾക്കിടെ അലാസ്കക്ക് മുകളിൽ അജ്ഞാത പേടകം കണ്ടെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം ചെറുകാറിന്റെ വലുപ്പമുള്ള പേടകം അമേരിക്കൻ വ്യോമസേന വിമാനം വെടിവെച്ചുവീഴ്ത്തി. അലാസ്കയുടെ വടക്കൻ തീരത്ത് 40,000 അടിക്ക് മുകളിലായാണ് പേടകത്തെ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് അമേരിക്കൻ വ്യോമ മേഖലയിൽ പേടകത്തെ കണ്ടെത്തിയതെന്നും എഫ്- 22 യുദ്ധ വിമാനം മിസൈൽ ഉപയോഗിച്ച് തകർക്കുകയായിരുന്നുവെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. യാത്ര വിമാനങ്ങൾക്ക് അജ്ഞാത പേടകം ഭീഷണിയുയർത്തിയിരുന്നു. യാത്ര വിമാനങ്ങൾ ഈ മേഖലയിൽ 45,000 അടി മുകളിലായാണ് പറക്കുന്നത്.
അജ്ഞാത പേടകം ആരുടേതാണ് എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും അവശിഷ്ടങ്ങൾക്കായി അമേരിക്കൻ നോർത്തേൺ കമാൻഡ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പാറ്റ് റൈഡർ വ്യക്തമാക്കി.
അമേരിക്കൻ ആകാശത്തു കൂടെ പറന്ന മൂന്നു ബസുകളുടെ വലുപ്പമുള്ള കൂറ്റൻ ചൈനീസ് ബലൂൺ കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ സേന വെടിവെച്ചിട്ടത്. ഇതിന്റെ അവശിഷ്ടങ്ങൾ അത്ലാന്റിക് സമുദ്രത്തിൽനിന്ന് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.