ഷിൻജിയാങ്: ചൈനയിലെ മതപരമായ അടിച്ചമർത്തലിനെയും ഉയിഗൂർ വംശഹത്യയെയും രൂക്ഷമായി വിമർശിച്ച് അമേരിക്ക. ആഗോളതലത്തിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ചൈനയിലെ ന്യൂനപഷ മതവിഭാഗങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തലുകളെ കുറിച്ച് അമേരിക്ക പറഞ്ഞത്.
'പല രാജ്യങ്ങളും ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നുണ്ട്. ചൈനയും ഉദാഹരണമാണെന്നത് അത്ഭുതമല്ലെ'ന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ റഷദ് ഹുസൈൻ പറഞ്ഞു. "ഭൂരിപക്ഷവും മുസ്ലീംകൾ ഉള്ള ഉയിഗുർ വംശത്തെ ചൈന കാലങ്ങളായി വേട്ടയാടുകയാണ്. 2017 മുതൽ പത്ത് ലക്ഷത്തിൽ പരം ഉയിഗുർ വംശജരും മറ്റ് ന്യൂനപക്ഷങ്ങളായ കസാഖുകളും കിർഗിസുകളും ഷിൻജിയാങിൽ തടങ്കലിലാക്കപ്പെട്ടിട്ടുണ്ട്," യു.എസ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.
ഷിൻജിയാങിൽ തടങ്കൽ പാളയങ്ങൾ ഉണ്ടെന്ന ആരോപണങ്ങൾ ചൈന മുമ്പ് നിഷേധിച്ചിരുന്നു. അതൊക്കെ ഇടക്കാല പരിശീലന ക്യാമ്പുകളാണെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
എന്നാൽ സർക്കാറിതര സംഘടനകളുടെ തുടർന്നുള്ള അന്വേഷണത്തിൽ തടങ്കലിലാക്കിയവർ ക്രൂരമായി കൊല്ലപ്പെടുന്നുണ്ടെന്നും നിർബന്ധിത തൊഴിലിന് വിധേയരാകുന്നുണ്ടെന്നും കണ്ടെത്തിയതായി അന്താരാഷ്ട്ര തലത്തിൽ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് നടത്തിയ പഠനത്തിൽ പറയുന്നു.
പ്രതിഷേധമായി ഷിൻജിയാങിൽ നിന്നുമുള്ള ഇറക്കുമതികൾ യു.എസ് നിരോധിച്ചു. നിലവിൽ ഇറക്കുമതി ചെയ്ത വസ്തുക്കൾ തിരിച്ച് കൊണ്ടുപോകാനാകും വസ്തുക്കളുടെ നിർമാണത്തിനും വിതരണത്തിനും പിന്നിൽ നിർബന്ധിത തൊഴിൽ നടന്നിട്ടില്ലെന്ന തെളിവുകൾ ഇനി മുതൽ ആവശ്യമായിരിക്കുമെന്നും യു.എസ് അറിയിച്ചു.
ജൂൺ 21ന് ഉയിഗുർ ആക്ട് നടപ്പിലാക്കുമെന്ന് കസ്റ്റംസ് ആന്‍റ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിങ് എക്സിക്യുട്ടിവ് ഡയറക്ടർ എൽവ മ്യുണിട്ടൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.