ചൈനക്ക് യു.എസിന്‍റെ മറുപടി; 26 വിമാന സർവിസുകൾ റദ്ദാക്കി

വാഷിങ്ടൺ: കോവിഡിന്‍റെ പേരിൽ യു.എസ് വിമാന സർവിസുകൾ റദ്ദാക്കിയ ചൈനക്ക് അതേനാണയത്തിൽ മറുപടി നൽകി അമേരിക്കയും. നാലു ചൈനീസ് വിമാനക്കമ്പനികളുടെ യു.എസിൽനിന്ന് ചൈനയിലേക്കുള്ള 26 സർവിസുകൾ റദ്ദാക്കിയതായി അമേരിക്കൻ സർക്കാർ അറിയിച്ചു.

എയർ ചൈന, ചൈന സൗത്തേൺ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, സിയാമെൻ എന്നീ കമ്പനികളുടെ സർവിസുകളാണ് റദ്ദാക്കിയത്. സെപ്റ്റംബർ അഞ്ചു മുതൽ 28 വരെയുള്ള സർവിസുകളാണിത്. നേരത്തെ, കോവിഡിന്‍റെ പേരിൽ ചൈന അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ് എന്നിവയുടെ 26 സർവിസുകൾ റദ്ദാക്കിയിരുന്നു.

ലോസ് ആഞ്ചലസിൽനിന്നുള്ള 19 സർവിസുകളും ന്യൂയോർക്കിൽനിന്നുള്ള ചൈന ഈസ്റ്റേണിന്‍റെ ഏഴ് സർവിസുകളുമാണ് യു.എസ് റദ്ദാക്കിയത്. ചൈനയിലേക്കുള്ള വിമാനത്തിലെ മൊത്തം യാത്രക്കാരിൽ നാലു ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഒരു സർവിസും എട്ടു ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ രണ്ടു വിമാനവും റദ്ദാക്കുമെന്ന് ചൈന അറിയിച്ചിരുന്നു.

കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ചൈനയും യു.എസും തമ്മിൽ വിമാന സർവിസുകളുടെ പേരിൽ തർക്കം നിലനിൽക്കുന്നുണ്ട്. മൂന്നു യു.എസ് വിമാന കമ്പനികളും നാലു ചൈനീസ് കമ്പനികളും ഇരു രാജ്യങ്ങൾക്കും ഇടയിൽ ആഴ്ചയിൽ 20ഓളം സർവിസുകൾ നടത്തുന്നുണ്ട്.

Tags:    
News Summary - US Suspends 26 Chinese Flights Over Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.