പുതിയ പ്രതിരോധകരാറുമായി യു.എസും യു.കെയും ആസ്​ട്രേലിയയും; വിമർശനവുമായി ചൈനയും ഫ്രാൻസും

ന്യൂയോർക്​: ​ഏഷ്യ-പസഫിക്​ മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ ത്രിരാഷ്​ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച്​ യു.എസും യു.കെയും ആസ്​ട്രേലിയയും. കരാറനുസരിച്ച്​ ആസ്​ട്രേലിയക്ക്​ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാ​ങ്കേതിക വിദ്യ യു.എസ്​ കൈമാറും.

എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ്​ ആസ്​ട്രേലിയ. ദശകത്തിനിടെ ആദ്യമായാണ്​ ലോകത്തെ വൻ ശക്​തികൾ പ്രതിരോധ മേഖലയുടെ സുരക്ഷക്കായി ഒന്നിക്കുന്നത്​.

അതിനിടെ, കരാറിനെ വിമർശിച്ച്​ ചൈന രംഗത്തുവന്നു. തീർത്തും നിരുത്തരവാദപരമായ കരാറാണിതെന്നും പ്രാദേശിക സമാധാനത്തിനും സുസ്​ഥിരതക്കും ഭീഷണി സൃഷ്​ടിക്കുകയും ആയുധമത്​സരം വളർത്തുമെന്നും​ ചൈനീസ്​ വിദേശകാര്യമന്ത്രാലയ വക്​താവ്​ ഴാവോ ലിജിയൻ ആരോപിച്ചു. യു.എസിനും ചൈനക്കും ആസ്​ട്രേലിയക്കും ശീതയുദ്ധകാലത്തെ അതേ മനസ്​ഥിതിയാണെന്ന്​ വാഷിങ്​ടണിലെ ചൈനീസ്​ എംബസി കുറ്റപ്പെടുത്തി.

ആസ്​ട്രേലിയയുമായള്ള അന്തർവാഹിനി കരാർ നഷ്​ടമായതിനെ തുടർന്ന്​ ത്രിരാഷ്​ട്രങ്ങളുടെ പുതിയ നീക്കത്തെ ഫ്രാൻസും വിമർശിച്ചു. യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ, യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ, ആസ്​ട്രേലിയൻ പ്രധാനമന്ത്രി സ്​കോട്​ മോറിസൺ എന്നിവർ ചേർന്ന്​ വിർച്വൽ വാർത്തസമ്മേളനം നടത്തിയാണ്​ ഒാകസ്​ എന്ന പേരിലുള്ള(AUKUS)കരാറിനെ കുറിച്ച്​ ധാരണയിലെത്തിയത്​.

കരാർ ലോകം മുഴുവൻ സുരക്ഷയും സുസ്​ഥിരതയും ഉറപ്പുവരുത്തുമെന്നും നൂറുകണക്കിന്​ ജോലിസാധ്യതകൾ സൃഷ്​ടിക്കുമെന്നും ബോറിസ്​ ജോൺസൺ വ്യക്തമാക്കി.

ആസ്​ട്രേലിയ പിന്നിൽ നിന്ന്​ കുത്തി –ഫ്രാൻസ്​

പാരീസ്​: അന്തർവാഹിനി കരാർ റദ്ദാക്കിയ ആസ്​ട്രേലിയക്കെതിരെ ഫ്രാൻസ്​. ആസ്​ട്രേലിയയുടെത്​ വിശ്വാസ വഞ്ചനയാണ്​. വിശ്വസിച്ച ഞങ്ങളെ പിന്നിൽ നിന്ന്​ കുത്തുകയാണ്​ അവർ ചെയ്​തത്​-ഫ്രാൻസ്​ വിദേശകാര്യ മന്ത്രി യീവ്​സ്​ ലെ ​ദ്രിയാൻ കുറ്റപ്പെടുത്തി. ലാഭകരമായ ഒരു പ്രതിരോധ കരാറിൽ ആസ്​ട്രേലിയയെ കൊണ്ടു ഒപ്പുവെപ്പിച്ച ബൈഡൻ ഡോണൾഡ്​ ട്രംപി​െൻറ മുൻഗാമിയാണെന്ന്​ തെളിയിച്ചിരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു​.

ട്രംപ്​ പ്രസിഡൻറായപ്പോഴും ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങളാണ്​ എടുത്തിരുന്നത്​. ഫ്രാൻസി​െൻറ ബരാക്കുഡ ആണവോർജ അന്തർവാഹിനികളുടെ മാതൃകയിൽ 12 അന്തർവാഹിനികൾ നിർമിക്കാനാണ്​ ആസ്​ട്രേലിയ ഫ്രഞ്ച്​ ഉടമസ്​ഥതയിലുള്ള നേവൽ ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നത്​. 2016ലാണ്​ 3100 കോടി യൂറോയുടെ കരാറിൽ​ ഒപ്പുവെച്ചത്​. നൂറ്റാണ്ടി​െൻറ കരാർ എന്നാണ്​ ഇതിനെ ഫ്രാൻസ്​ വിശേഷിപ്പിച്ചിരുന്നത്​.

Tags:    
News Summary - US, UK and Australia sign new defense agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.