കാബൂൾ: വിമാനത്തിന്‍റെ ചിറകുകളിലിരുന്നു കാബൂൾ വിടാൻ ശ്രമം. താലിബാൻ അധികാരം പിടിച്ചതോടെയാണ് ഏതുവിധേനയും അഫ്ഗാൻ വിടാനുള്ള ശ്രമങ്ങൾ ആളുകൾ ആരംഭിച്ചത്. ഇത്തരത്തിൽ വിമാനത്തിന്‍റെ ചിറകുകളിലിരുന്ന് അഫ്ഗാൻ വിടാൻ ശ്രമിക്കുന്നവരുടെ വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അഫ്ഗാൻ പ്രതിസന്ധിയുടെ ആഴം കൂടി വ്യക്തമാക്കുന്നതായിരുന്നു വിഡിയോ.
റൺവേയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വിമാനത്തിന്‍റെ ചിറകുകളിലാണ് ഒരുപറ്റം ആളുകൾ നിലയുറപ്പിച്ചത്. കൂട്ടത്തിലൊരാൾ വിമാനം നീങ്ങുന്നതിന്‍റെ ചിത്രങ്ങൾ പകർത്തുന്നതും കാണാം. തീർത്തും അപകടകരമായ ഈ യാത്രയുടെ അവസാനത്തെ സംബന്ധിച്ച് വ്യക്തതയില്ല. അതേസമയം, വിമാനത്തിന്‍റെ ചക്രങ്ങളിലിരുന്ന് കാബൂൾ വിടാൻ ശ്രമിച്ച രണ്ട് പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
താലിബാൻ അധികാരം പിടിച്ചതോടെ സ്ത്രീകളും കുട്ടികളും ആശങ്കയിലാണ്. അഫ്ഗാനിലെത്തിയ വിദേശരാജ്യങ്ങളുടെ സൈന്യങ്ങളെ പിന്തുണച്ചവർക്കെതിരെയും താലിബാന്‍റെ ഭാഗത്ത് നിന്ന് പ്രതികാര നടപടികളുണ്ടാവുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.