ജൊഹാനസ്ബർഗ്: ലോക പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ വിൽബർ സ്മിത്ത് അന്തരിച്ചു. 88 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള വീട്ടിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.
സ്മിത്തിന്‍റെ പുസ്തകങ്ങൾ 30ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച 49 പുസ്തകങ്ങളുടെ 140 മില്യൺ കോപ്പികൾ ലോകത്താകമാനം വിറ്റഴിച്ചു. 1964ൽ പ്രസിദ്ധീകരിച്ച സിംഹങ്ങൾ ഭക്ഷിക്കുമ്പോൾ (വെൻ ദ ലയൺ ഫീഡ്സ്) എന്ന പുസ്തകം വായനക്കാരുടെ അംഗീകാരം പിടിച്ചുപറ്റി.
1933 ജനുവരിയിൽ സാംബിയയിലായിരുന്നു ജനനം. ദ റിവർ ഗോഡ്, ദ ട്രയഫ് ഓഫ് ദ സൺ എന്നിവ കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.