ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഏറ്റവും ശക്തമായ ആയുധമായ വിദ്യാഭ്യാസം പ്രയോഗിക്കപ്പെടുന്ന ഭൂമിയിലെ മനോഹര ഇടങ്ങളാണ് സ്കൂളുകൾ. അവയെ നയിക്കുന്നതോ അധ്യാപകരും. 47 ലക്ഷം കുട്ടികൾക്കു മുന്നിൽ നമ്മുടെ ക്ലാസ് മുറികൾ വീണ്ടും തുറക്കപ്പെടുമ്പോൾ 1.60 ലക്ഷം അധ്യാപകരോട് പറയാനുള്ളത്, ഭാവിയെ മനോഹരമാക്കാൻ നിങ്ങളും നന്നായി തയാറെടുക്കൂ എന്നാണ്...