കോലഞ്ചേരി: അനുജെൻറ മുന്നിൽ തൂങ്ങിമരണം അഭിനയിച്ച 11വയസ്സുകാരൻ അബദ്ധത്തിൽ കയറിൽ കുരുങ്ങി മരിച്ചു. മഴുവന്നൂർ ചെറുനെല്ലാട് പാപ്പാനിൽ വീട്ടിൽ എൽദോസിെൻറ മകൻ ബേസിലാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ പിതാവും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയായ മാതാവും ജോലിക്ക് പോയിരുന്ന സമയത്താണ് വീടിെൻറ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ കുട്ടി തൂങ്ങിമരണം അഭിനയിച്ചു കാണിച്ചത്.മുത്തച്ഛനും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ രണ്ടുപേരും മുകളിലെ മുറിയിലേക്ക് പോകുന്നതുകണ്ടാണ് ഇവർ താഴെയിരുന്നത്. മുകളിലെത്തിയശേഷം മുറിയുടെ വാതിലിെൻറ താഴ്ഭാഗെത്ത ടവർ ബോൾട്ട് ഇട്ടു. തുടർന്ന് കട്ടിലിൽ കസേര വെച്ച് ഫാനിൽ പ്ലാസ്റ്റിക് ചരട് ഇട്ട് അനുജെൻറ മുന്നിൽ ബേസിൽ തൂങ്ങുന്നത് അഭിനയിക്കുകയായിരുന്നു. കസേര മറിയുന്ന ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തി മുറിയിൽ മുട്ടി വിളിച്ചപ്പോൾ നാലു വയസ്സുകാരനാണ് വാതിൽ തുറന്നത്. ഈ സമയം ബേസിൽ കയറിൽ തൂങ്ങിയ അവസ്ഥയിലായിരുന്നു. ഇവർ ഉച്ചത്തിൽ നിലവിളിച്ചതോടെ നാട്ടുകാരെത്തി കയർ മുറിച്ച് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുന്നത്തുനാട് പൊലീസ് നടപടി സ്വീകരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുന്നക്കുരുടി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.