വെഞ്ഞാറമൂട്: പിക്-അപ്പും പാസഞ്ചര്‍ വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്. പിക്-അപ്പിലുണ്ടായിരുന്ന തണ്ട്രാംപൊയ്ക മഠത്തില്‍വിള വീട്ടില്‍ തുളസിയുടെയും അനിതയുടെയും മകന് വിജില്‍ (20) ആണ് മരിച്ചത്. പിക്-അപ്പിലുണ്ടായിരുന്ന ആലുന്തറ സ്വദേശികളായ വിപിന്‍ (20), ഫഹദ് (25), അഖില്‍ (20) എന്നിവര്‍ക്കും പാസഞ്ചര്‍ വാനിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ ഉനൈസ് (28), അര്‍ജുണ്‍ (30), ബിജേഷ് (30), ഹരി (28), ഹാദിക് (28), സുധീഷ് (28), സുഹൈല്‍ (25), വിനീഷ് (36) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.15ന് എം.സി റോഡില്‍ ആലുന്തറക്ക് സമീപം ഉദിമൂട്ടില്‍ െവച്ചായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്ത് നിന്നുവന്ന പിക്-അപ്പും തിരുവനന്തപുരം ഭാഗത്തുനിന്ന് വരികയായിരുന്ന മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന പാസഞ്ചര്‍ വാനും കൂട്ടിയിടിക്കുകയായിരുന്നു അപകടത്തില്‍ ഇരുവാഹനങ്ങളും തകര്‍ന്ന് യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങി.സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് വാഹനങ്ങള്‍ പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്.തുടര്‍ന്ന് അപകടത്തില്‍പെട്ടവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിെച്ചങ്കിലും വിജില്‍ മരിച്ചു.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.